എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഗാന്ധിജയന്തി മെഗാക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.ഡി.പി.വൈ ബോയ്‍സ് സ്‍കൂൾ ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പൂർ‍വ്വവിദ്യാർത്ഥി സംഘടനയായ സദ്‍ഗമയുടെ സഹകരണത്തോടെ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിജിയും ജീവിതവുംഎന്ന വിഷയത്തിൽ ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയുണ്ടായി.എസ്.ഡി.പി.വൈ മാനേജ്‍മെന്റിന് കീഴിൽ വരുന്ന എല്ലാ യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു മത്സരം.ഒരു സ്‍കൂളിൽ നിന്ന് ഓരോ വിഭാഗത്തിൽ നിന്നും രണ്ടുകുട്ടികളെ വീതമാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.എട്ടു ടീമുകളിലായി പതിനാറ് കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഈ സ്‍കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ സൂരജ് ആയിരുന്നു ക്വിസ് മാസ്‍റ്റർ.മികച്ച പ്രകടനമായിരുന്നു ഓരോ ടീമും കാഴ്‍ചവെച്ചത്.ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് സ്‍കൂളിലെ അൻരാജ് . ആർ,ഫൗസാൻ അബ്‍ദുള്ള ടീം കരസ്ഥമാക്കി.എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ് എടവനക്കാട് രണ്ടാം സ്ഥാനം നേടിയപ്പോൾ കളത്തറ എസ്.ഡി.പി.വൈ സെൻട്രൽ സ്‍കൂളും എസ്.ഡി.പി.വൈ ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും പങ്കിട്ടു.

രജിസ്ട്രേഷൻ നടപടികൾ
അഫ്‍നാസ് അനീഷ് സ്വാഗതം ചെയ്യുന്നു
ഡി.എഡ് കുട്ടികളുടെ പങ്കാളിത്തം
ക്വിസ്‍മാസ്റ്റർ സൂരജ്
വിവിധ സ്‍കൂൾടീമുകൾ