എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികൾ നിർമ്മിച്ച ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളുടേയും പ്ലക്കാർഡുകളുടേയും പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.പ്ലക്കാർഡുകളേന്തി കുട്ടികളുടെ ഒരു സൈക്കിൾ റാലിയും നടന്നു.അന്നേ ദിവസം ഉച്ചക്ക് രണ്ടുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസറായ അരുണിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഒരു ബോധവല്ക്കരണക്ലാസും നൽകുകയുണ്ടായി.മയക്കുമരുന്ന് പുതുതലമുറയിലുണ്ടാക്കുന്ന മാരക വിപത്തിനെക്കുറിച്ച് അദ്ദേഹം രക്ഷിതാക്കളെ ബോധവാൻമാരാക്കി.

ലഹരിവിരുദ്ധ പോസ്റ്റർ റാലി
എക്സൈസ് റേഞ്ച് ഓഫീസർ അരുൺ രക്ഷകർത്താക്കളെ ബോധവത്കരിക്കുന്നു
ക്ലാസിൽ പങ്കെടുക്കുവാനെത്തിയ രക്ഷിതാക്കൾ