എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ജൂനിയർ റെഡ് ക്രോസ്-17
2016-17 ലെ വിവിധ JRC പ്രവർത്തനങ്ങൾ
- ലഹരി വിരുദ്ധ ബോധവൽക്കരണം
കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ വാക്യങ്ങൾ എഴുതി ചാർട്ടുകളിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിനു ശേഷം കുട്ടികളിൽനിന്നും feed back എഴുതി വാങ്ങി.
- അനാഥാലയ സന്ദർശനം
പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റ് സന്ദർശിച്ച് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ബിസ്കറ്റുകൾ , ടൂത്ത് പേസ്റ്റ് , പഴവർഗ്ഗങ്ങൾ ഇവ നൽകി.
- സ്നേഹ സ്പർശം
സ്കൂളിന്റെ ചാരിറ്റി ഫണ്ടായ സ്നേഹ സ്പർശത്തിലേക്ക് JRC കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പണം സ്വരൂപിക്കുന്നു.
- പ്ളാസ്റ്റിക് വിമുക്ത ക്യാംപസ്
പ്ളാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് സ്കൂളിൽ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വൽക്കരണത്തിന്റെ ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.
2018-2019
ജൂലൈ ഇരുപത്തിയാറ്
ഈ വർഷത്തെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾക്ക് പ്രഥമ ശുശ്രൂഷയെകുറിച്ച് ജെആർസി കൗൺസിലറും അധ്യാപികയുമായ പി ആർ റീഷ ക്ലാസെടുത്തു.
ജൂലൈ ഇരുപത്തേഴ്
ജൂനിയർ റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ഗുഡ്ഹോപ് റിലീഫ് സെറ്റിൽമെന്റ് സന്ദർശിക്കുകയുണ്ടായി.ജെ ആർ സി അംഗങ്ങൾ
സമാഹരിച്ച ഭക്ഷണസാമഗ്രികളും മറ്റ് നിത്യോപയോഗ വസ്തുക്കളും സെറ്റിൽമെന്റിലെ അന്തേവാസികൾക്ക് നൽകുകയുണ്ടായി.കുട്ടികളോടൊപ്പം ജെ ആർ സി
കൺവീനറും അധ്യാപികയുമായ പി ആർ റീഷ, മറ്റ് അധ്യാപികമാരായ കെ പി പ്രിയ,വി സൻജ ,അനധ്യാപകനായ ഗിരീഷ് എന്നിവരും സന്ദർശനത്തിന് നേതൃത്വം
നൽകി.ഏകദേശം മുപ്പത്തഞ്ചോളം അന്തേവാസികളാണ് അവിടെയുണ്ടായിരുന്നത്. കുടുംബത്തിലുണ്ടാകുന്ന അരക്ഷിതാവസ്ഥ മൂലം എത്തിച്ചേർന്നവരും സ്വമേധയാ
വന്നുചേർന്നവരും അന്തേവാസികൾക്കിടയിലുണ്ടെന്ന് കുട്ടികൾ മനസിലാക്കി.അവരെ സ്നേഹത്തിന്റെ ഭാഷയിൽ സാന്ത്വനിപ്പിക്കുകയും ചെയ്തു.