എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കേരളകൗമുദി ദിനപത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളകൗമുദി ദിനപത്ര വിതരണോദ്ഘാടനം ജൂലൈ മുപ്പത്തൊന്ന്ചൊവ്വാഴ്‌ച പത്തുമുപ്പതിന് സ്കൂൾഓഡിറ്റോറിയത്തിൽ നടന്നു.

സ്കൂൾമാനേജർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി ജി പ്രതാപൻ സ്വാഗതം ആശംസിച്ചു.പള്ളുരുത്തി മാർജിൻഫ്രീ സൂപ്പർമാർക്കറ്റ്

ഉടമയും പത്രത്തിന്റെ സ്പോൺസറുമായ സൂരജ്ഉദ്ഘാടനകർമ്മം നിർവഹിച്ചു.കേരളകൗമുദി ഡെപ്യൂട്ടി മാനേജർ പുഷ്ക്കരൻ പത്രത്തെ

ക്കുറിച്ചുള്ള വിശദീകരണം നടത്തി.പ്രാദേശിക ലേഖകൻ ഷിജു ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്രസ് ശ്രീദേവി കൃതജ്ഞത പ്രകാശിപ്പിച്ചു.