എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വ്യാജവാർത്ത
വ്യാജവാർത്ത
മനു ഫോണിൽ കളിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വാർത്ത കണ്ടത്. ലഹരി കോറോണയെ പിടിച്ചുനിർത്തും.ഇത് അവൻ അച്ഛൻ രമേശനെ കാണിച്ചു.അയാൾ കേട്ടപാതി കേൾക്കാത്തപാതി അത് എല്ലാവർക്കും അയച്ചു കൊടുക്കുകയും ചെയ്തു.എന്നിട്ട് ലോക്ക് ടൗൺ ലങ്കിക്കുകയും പലരുടെ കൈയിൽ നിന്നും പണം കടം വാങ്ങി മദ്യം വാങ്ങുകയും കൂട്ടുകാരെ കൂട്ടി മദ്യം കഴിക്കുകയും ചെയ്തു.കുടിച്ചു ബോധം പോയ രമേശൻ കൈകൾ കഴുകാതെ പല സാധനങ്ങൾ കഴിക്കുകയും പലർക്കും എടുത്ത് കൊടുക്കുകയും ചെയ്തു.ഇതു തന്നെ അവർ തുടർച്ചയായി ചെയ്തു കൊണ്ടിരുന്നു.ആ കൂട്ടത്തിൽ അധികം കഴിച്ച പലർക്കും പല അസുഖവും വന്നു.അവർക്കും അവരുടെ കുടുംബത്തിനും കുറെ ദിവസങ്ങൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.ആ ഒരു വ്യാജ വാർത്ത കാരണം അവർക്ക് കുറെ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു.നമ്മൾ ഒരു വാർത്തയും കണ്ണടച്ച് വിശ്വസിക്കാൻ പാടില്ല, അത് വ്യാജം ആണോ സത്യമാണോ എന്ന് അറിഞ്ഞിട്ടു മാത്രമെ വിശ്വസിക്കാവൂ എന്നും,കൊറോണയിൽനിന്ന് രക്ഷ നേടാൻ ഭയമല്ല കരുതലാണ് വേണ്ടത് എന്നും മനുവിനും കുടുംബത്തിനും മനസിലായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ