എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പ്രകൃതി പ്രതികരിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പ്രതികരിച്ചാൽ


മനുഷ്യർ കാട്ടിക്കൂട്ടുന്ന അക്രമ പ്രവർത്തനങ്ങൾ കാരണം ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് . ഇത് തന്നെ ശാസ്ത്രവും ആവർത്തിക്കുന്നു . മനുഷ്യ കരങ്ങളുടെ പ്രവർത്തനത്തിൽ കരയിലും കടലിലും നാശം വ്യാപകമായിരിക്കുന്നു എന്നു നൂറ്റാണ്ടുകൾക്ക് മുമ്പേ പല വിശുദ്ധ ഗ്രന്ഥങ്ങളിലും ഉണർത്തിട്ടുണ്ട് .ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും സുഖകരമായ അവസ്ഥ നിലനിൽപ്പിനും അതിന്റെ സ്രഷ്ടാവായ ദൈവം ചില സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് . അവയുടെ താളം തെറ്റുമ്പോഴാണ് നാശങ്ങളും അപകടങ്ങളുമുണ്ടാവുന്നത് . മനുഷ്യനല്ലാത്ത ഒരു ജീവിയും ഭൂമിയിലെ ഈ സംവിധാനങ്ങൾ തകർക്കുന്നില്ല . മനുഷ്യൻ കാടുകൾ വെട്ടുന്ന പോലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഭൂമിയെ നശിപ്പിക്കുന്നു . ഇത്തരം പ്രവർത്തനങ്ങൾ താങ്ങാൻ കഴിയാതാവുമ്പോഴാണ് ഭൂമി പ്രതിഷേധിച്ചു തുടങ്ങുന്നത് .വെളളപൊക്കമായും സുനാമിയായും അത് പ്രകടമാക്കും .മാരകമായ രോഗങ്ങളും വരും അതുപോലെ കൊറോണയും പൊട്ടി പുറപ്പെട്ടു.ഈ മഹാമാരി ഭൂമിയിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .ഭൂമിയുടെ പല ഭാഗങ്ങളിലും മനുഷ്യവാസം അസാധ്യമായി ക്കൊണ്ടിരിക്കുകയാണ് .ഇതിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പോലുള്ള കാര്യങ്ങൾ ഏവർക്കും ചെയ്യാൻ കഴിയുന്നതാണ് .നല്ല ഭക്ഷണശീലം പ്രധാനമാണ് .പ്രതിരോധശേഷിയുള്ള ഒരു ശരീരമാണ് ഏറ്റവും പ്രധാനം.ലോക്ക്ഡൗണിന്റെ ഭാഗമായി സ്വന്തം സുരക്ഷയും ഉറപ്പ് വരുത്തുന്നത് നമ്മുടെ കടമയാണ് . കൊറോണയെ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കാം ആരോഗ്യം ഉറപ്പുവരുത്താം .


മുഹമ്മദ് തൻസീർ
9 A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം