എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/നഷ്‍ട സ്വപ്‍നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്‍ട സ്വപ്‍നങ്ങൾ

അവധിക്കാലവും പോയി
സ്വപ്നങ്ങളെല്ലാം മറഞ്ഞു..
സ്വപ്നങ്ങൾ നേരത്തെ പാർക്കും ബീച്ചും
എന്നാൽ ഇന്നോ ദുഃസ്വപ്നം, കൊറോണ, മാത്രം
ബീച്ചിൽ പോകാൻ ഞാൻ കൊതിക്കുന്നു ,
പാർക്കിൽ കളിക്കാനും കൊതിക്കുന്നു.
വിഷുവും പോയി ഈസ്റ്ററും പോയി
അവധിക്കാലം ഓർമ്മയായ്,
വീട്ടിൽ ഇരുന്നു മടുത്തു ഞാൻ.
ഭയ സ്വപ്നം കണ്ടു വിറയ്ക്കുമ്പോൾ
ഭഗവാനെക്കാണാൻ കൊതിയാകുന്നു.
ക്ഷേത്രത്തിൽ പോകാൻ സാധിക്കില്ല
ഈശ്വര രൂപത്തെ കാണാൻ കഴിയില്ല,
എന്നാലും ഞാൻ തളരില്ല
സോപ്പു കൊണ്ടു കൈ കഴുകും,
മാസ്ക് ധരിച്ച് സുരക്ഷിത നാവും
വീട്ടിൽ തന്നെ ഇരിക്കും ഞാൻ
കൊറോണയ്ക്കെതിരെ പോരാടും,
സർക്കാരിന്നോടൊത്തുചേർന്ന് പോരാടും.

അൻരാജ് ആർ
5 C എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത