എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


പ്രകൃതിതൻ ക്ഷോഭമാം പ്രളയംപോലെ
അതുപോലെ വന്നൊരു ഓഖിപോലെ
പ്രകൃതി ചൊരിഞ്ഞ മഹാമാരിയാണിന്നു
കൊവിഡ് എന്നൊരു വൈറസ് ബാധ
മനുഷ്യൻ ചെയ്യുന്ന പാപങ്ങൾക്കായി
ഉതിർന്നതാണോ ഈ കൊറോണ വൈറസ്
മരുന്നില്ല,മന്ത്രവുമില്ല ഇതിനായി
ലോക്ഡൗൺ എന്നൊരു പ്രതിവിധി മാത്രം
ഡോക്ടർമാരെയും പോലീസുകാരെയും
നന്ദി പറഞ്ഞു വണങ്ങുക നാം
ജാഗ്രതയോടെ ജീവിക്കൂ നാം
ശുചിത്വം പുലർത്തിയിനി ജീവിക്കൂ നാം.

ശ്രീജിത്ത് ബിജു
9A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത