എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അതിജീവിക്കാം ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ജാഗ്രതയോടെ

അവധിക്കാലം ആഘോഷമാക്കാനൊരുങ്ങിയിരിക്കുമ്പോഴാണ് ചൈനയിൽ നിന്ന് ഭീകരനായ ഒരു വൈറസ് ലോകത്തെ കീഴടക്കിയത്.മഹാമാരിയായ കൊറോണ വൈറസ് ലോകം മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്.നമ്മുടെ രാജ്യം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചപ്പോഴാണ് ഈ വൈറസിന്റെ ശക്തിയെക്കുറിച്ച് മനസ്സിലായത്.ഈ മഹാമാരിയെ പേടിക്കുകയല്ല വേണ്ടത് ജാഗ്രതയോടെ അതിനെതിരെ പൊരുതുകയാണ് നാം ചെയ്യേണ്ടത്.അതിനു വേണ്ടി നമുക്ക് സാമൂഹിക അകലം പാലിക്കാം,ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകൾ കഴുകാം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കാം. സർക്കാർനിർദേശങ്ങൾ കൃത്യമായി പാലിച്ച് കൊറോണയെ നമുക്ക് അതിജീവിക്കാം.വീട്ടിലിരുന്ന് കഥകൾ വായിച്ചും കവിതകൾ എഴുതിയും ചിത്രങ്ങൾ വരച്ചും സഹോദരങ്ങളോടൊപ്പം കളിച്ചും ഈ അവധിക്കാലം ആഘോഷമാക്കാൻ ശ്രമിക്കാം

വീട്ടിലിരിക്കൂ.....

സുരക്ഷിതരാകൂ .........

കൊറോണയെ അതിജീവിക്കൂ..... ...

ജാഗ്രതയോടെ ......

അദ്വൈത് സി. പ്രമോദ്
5 B എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം