സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

ലോകമെമ്പാടും ഇപ്പോൾ ഭയന്നുവിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണ്. നമുക്ക് അറിയാം കാരണം നമ്മുടെ കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ്- കോവിഡ് 19(കൊറോണ)യാണ് കാരണം. മനുഷ്യർ ഒന്നൊന്നായി മരിച്ചുവീഴുന്ന കാഴ്ച!നമ്മൾ കാണുന്ന ഈ മഹാമാരിയെ ചെറുത്ത്‌ നിൽക്കാൻ നമ്മൾ സജ്ജമാകേണ്ടതാണ്. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. എങ്കിൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉള്ളു. വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും പാലിക്കണം. കൈ ഇടയ്ക്കിടയ്ക്ക് നന്നായി (20 സെക്കന്റ് )കഴുകുക. ഇടയ്ക്ക് ഇടയ്ക്ക് കൈ മൂക്കിലും വായിലും തൊടാതെ ഇരിക്കുക. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കണം. വ്യക്തികളുമായി മിനിമം ഒരു മീറ്റർ അകലം പാലിക്കണം. പുറത്ത് പോയിട്ട് വരുമ്പോൾ വീടിനു പുറത്ത് വച്ച് കൈ കഴുകിയതിനു ശേഷം മാത്രമേ വീട്ടിൽ പ്രവേശിക്കാൻ പാടുള്ളൂ. കൈകഴുകുമ്പോൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കണം.ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ നമുക്ക് ഈ മഹാമാരിയെ രാജ്യത്തു നിന്നു തന്നെ തുടച്ചുനീക്കാൻ ആകും.ഈ ശീലം നമുക്ക് തുടരണം. ശുചിത്വ പൂർണമായ ഒരു ഇന്ത്യ നമുക്ക് വാർത്തെടുക്കണം. രോഗങ്ങൾ വരാതിരിക്കാൻ ശുചിത്വം പാലിച്ചാൽ നന്ന്. ആരോഗ്യവും ശുചിത്വവും ഉള്ള ശരീരത്തിൽ ഒരു രോഗാണുക്കളും പ്രവേശിക്കില്ല. നല്ല ഭക്ഷണം കഴിക്കണം. പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കണം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കണം. നമ്മുടെ വീടിനു ചുറ്റും പച്ചക്കറി നട്ടു വളർത്തണം. മട്ടുപ്പാവിലും നല്ലൊരു പച്ചക്കറിതോട്ടം നമുക്ക് നിർമ്മിക്കുവാൻ സാധിക്കും. മാനസിക ഉന്മേഷത്തിനും ശാരീരിക വ്യായാമത്തിനും ഇത് ഉപകരിക്കും. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി വയ്ക്കുക. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണമായും ഒഴിവാക്കുക.പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക.പല രോഗങ്ങൾക്കും പരിസ്ഥിതി മലിനീകരണമാണ് കാരണം. ശരീരം എപ്പോഴും വൃത്തിയാക്കി വയ്ക്കുക. ദിവസവും നന്നായി സോപ്പ് ഉപയോഗിച്ച് കുളിക്കുക. മലവിസർജനത്തിനും മറ്റും കക്കൂസ് ഉപയോഗിക്കണം.പൊതു സ്ഥലങ്ങളിൽ ഇത് ഒഴിവാക്കുക. മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യണം. ഇത്തരത്തിൽ നമുക്ക് ഒരു പുതിയ തലമുറ വാർത്ത് എടുക്കാം. സുന്ദരമായ ഭാരതം നമുക്ക് പണിതുയർത്താം. രോഗങ്ങളും പകർച്ചവ്യാധിയും ഇല്ലാത്ത ഭാരതം നമുക്ക് നിർമിച്ച് എടുക്കാം.

10 A
ഫാത്തിമ നൗറിൻ എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം