എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കോവിഡ്-19 മൂലം ലോകം വിഷമിച്ചു നിൽക്കുന്ന ഈ സമയത്ത് രോഗപ്രതിരോധം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് രോഗം വരാതെ നോക്കുക എന്നത്. രോഗപ്രതിരോധം എന്നതുകൊണ്ട് ഇതു തന്നെയാണ് അർത്ഥമാക്കുന്നത്. നല്ല ഭക്ഷണം, വ്യായാമം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളാണ്. എനിക്ക് രോഗം വരാതെ നോക്കുക എന്നതുപോലെ മറ്റുള്ളവർക്കും രോഗം പകരാതെ നോക്കുക എന്നത് ഒരു സാമൂഹിക ജീവി എന്ന നിലയ്ക്ക് നമ്മുടെ ഉത്തരവാദിത്തമാണ്.

  • അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക
  • വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാൻ മുഖാവരണം ഉപയോഗിക്കുക
  • കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക
  • കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക
  • സാമൂഹികമാദ്ധ്യമങ്ങളിലെ സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് അവയുടെ സ്രോതസ്സ് ഉറപ്പുവരുത്തുക.
  • വീട്ടിൽത്തന്നെ താമസിക്കുക.
  • യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക
  • പൊതു പരിപാടികൾ മാറ്റിവെക്കുക
  • നല്ല ശ്വസന ശുചിത്വം പാലിക്കുക.


ജോസിൻ ജോജോ
8 G, എസ്.ജെ. എച്ച്.എസ്.എസ് കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം