എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാക്കാലം

രണ്ടു മാസത്തെ വേനൽ അവധിയെ പ്രതീക്ഷിച്ചാണ് ഒരോ കുട്ടിയും പുതുവർഷത്തെ വരവേൽക്കുന്നത്. അവധിക്കാലത്തെ മനോഹരമായ കലാപരിപാടികളും, യാത്രകളും സ്വപ്നം കണ്ടിരുന്ന കുട്ടികൾക്കെതിരെ ഒരു വില്ലനെ പോലെയാണ് കൊറോണ വൈറസ് കടന്നു വന്നത്. ഇതിന് കണ്ണും മൂക്കും കാതുമൊന്നുമില്ലെന്നും അതിനാൽ സാധാരണ പരിശ്രമങ്ങൾകൊണ്ടൊന്നും അത് തിരിച്ചു പോവില്ല എന്ന് മനസിലാക്കിയപ്പോൾ എല്ലാവരും ശരിക്കൊന്നു ഭയന്നു. അതിനെ ഉടൻത്തന്നെ തുരത്താനായി എല്ലാവരും സ്വന്തം ഭവനങ്ങളിൽ തന്നെ ഇരുന്ന് തുടങ്ങിയ ബുദ്ധിമാന്മാരുടെ നാടാണ് കേരളം എന്നോർത്ത് നമുക്ക് അഭിമാനിക്കാം.

ഇതൊരു കഷ്ടകാലമാണെന്ന് പറഞ്ഞു നടക്കുന്നവർക്കായി, ഇതൊരിക്കലും ഒരു കഷ്ടകാലമല്ല മറിച്ച് മനുഷ്യന്റെ കർമ്മത്തിന്റെ ഫലമാണ്. പ്രകൃതിയിൽ കയറി നിരങ്ങിയതിന് പ്രകൃതി തിരിച്ച് തന്ന ഒരു പണി. ചുറ്റും കാണുന്നതെല്ലാം സ്വന്തമാണെന്ന് അഹങ്കരിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ. 100 ഏക്കർ സ്ഥലവും സമ്പത്തുമുള്ള സിനിമാ നടനും ചായക്കടക്കാരനും തമ്മിൽ ഇപ്പോൾ എന്താ വ്യത്യാസം എല്ലാവരും അവരുടെ വീട്ടിൽ തന്നെ.

മനുഷ്യൻ മാറാൻ താമസമെടുക്കും അപ്പോൾ പിന്നെയും പ്രകൃതി ഓരോ വിപത്തുകൾ അയയ്ക്കും അപ്പോഴും നമ്മൾ ശുഭാപ്തിവിശ്വാസം കൈവിടാതെ മുന്നോട്ട് തന്നെ നീങ്ങുക.

എല്ലാ പ്രതിസന്ധികളെയും നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.



ജോസ് ആൻസൻ
9 F, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം