എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ജീവിതങ്ങൾ .

കണ്ണീരൊഴുക്കി ഞാൻ കേഴുന്നു
 ആരെയും കാണുവാൻ, മിണ്ടുവാൻ കഴിയാതെ
പ്രളയം പാതി വിഴുങ്ങിയ മണ്ണിനെ
വീണ്ടും വിഴുങ്ങുവാൻ വന്നൊരു വ്യാധി

 ഇത്ര ചെറുതായി വന്നിതെൻ സന്തോഷത്ത
 ദുഃഖമാക്കി മാറ്റി മാറ്റി തീർത്തീടുന്നു
ഇന്നുപാടുപെട്ടു ഞാൻ ജീവിക്കുന്നു
ഈ മഹാമാരിയെ ചെറുത്തു നിൽക്കുവാൻ

വീട്ടിൽ ഇരിക്കുവാൻ മോഹിച്ച് ഞാനിന്നു
  വീട്ടിൽ കുത്തിയിരുന്ന് മുഷിയുന്നു
കാലിയാം പണസഞ്ചി നോക്കി വിഷമിക്കും
എനിക്ക് സമാധാനമായി ഒന്നുറങ്ങാൻ കഴിയുമോ

 ആരോഗ്യം നിരവധി, സൗന്ദര്യമുള്ള ഞാൻ
കയ്ക്കും നെല്ലിക്ക കേൾക്കുവാൻ ഭാവിച്ചോ ?
പെറ്റനോവിനെകടിച്ചമർത്തിയെൻ കണ്ണുതുറപ്പിച്ച
അമ്മതൻ വാക്കും ദേഷിച്ചു അഹന്ത

അന്നാ കഴിക്കും നെല്ലിക്ക കൊണ്ടാൽ
 ഇന്നു തന്നെ നോക്കി ചിരിച്ചേനെ
എന്നാൽ ഇന്നാ മഹാവിപത്ത് മനുഷ്യനെ
 കൊന്നു പൊട്ടിച്ചിരിചീടുന്നു

ശുചിത്വം നന്നായി പാലിച്ചാൽ പോരാ
വ്യാജപ്രചാരണവും ഒഴിവാക്കണം
 അങ്ങനെ തന്നെ ജാഗ്രതയോടെ
തുരത്തണം നമുക്കാ കോവിഡിനെ

ആൽഫി ജോണി
9 G, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത