എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം/ പരിസ്ഥിതി ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

രോഗപ്രതിരോധ മനുഷ്യന് അവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി രിക്കും. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണ് അർത്ഥം ഈ വ്യവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്കു വഹിക്കുന്നത് പരിസരശുചീകരണം ആണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ് അതിനാൽ അവയെ ഇല്ലാതാക്കുക. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവേ മെച്ചമാണെന്ന് പറയാറുണ്ട് എന്നാൽ പരിസരം, പൊതുസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലാണ്. ഇക്കാര്യത്തെക്കുറിച്ച് വിദേശികൾക്കുള്ള മുഖ്യമായ ആരോപണം നമ്മൾ സ്വീകരണത്തിൽ ശ്രദ്ധിക്കാത്തവ രാണെന്നാണ്. ഇതിൽ വാസ്തവമുണ്ട് മാർബിൾ ഇട്ട തറയും

മണൽ വിരിച്ച മുറ്റവും ഉള്ള വീട് വൃത്തിയായി സൂക്ഷിക്കും എന്നാൽ ആ വീടിന്റെ മുൻപിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹി ക്കാ റില്ല. മാത്രമല്ല വീട്ടിലെ പാഴ്വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതു വഴിയിലേക്കാണ്. ചവറുകൾ ഇടാനുള്ള പാത്രം പലയിടത്തും ഇല്ല അവ ഉപയോഗിക്കുകയു മില്ല. ചുറ്റും ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും. ദൈവത്തിൻറെ സ്വന്തം നാട് എന്നാണു കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ വീട് പോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴി കളും വൃത്തികേടായി കിടക്കുന്നതി നുകാരണമാകുന്നു. ഇത്തരം രോഗങ്ങൾ ഏറിയപങ്കും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ്. രോഗം എങ്ങനെ പകരുന്നു എന്നറിയാനാണ് ആരോഗ്യത്തെ പ്രതിരോധിക്കുന്നതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. അനുസരിച്ചുള്ള ഭക്ഷണങ്ങൾ ശീലമാക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി നേടാൻ നമുക്ക് സാധിക്കും. ഇലവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ധാരാളം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയാണെങ്കിൽ രോഗങ്ങളെ തടയാനും പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വയിൽ പാകം ചെയ്യാതെ ഭക്ഷിക്കാൻ സാധിക്കുന്ന അവയെ അങ്ങനെ തന്നെയും അല്ലാത്തവയെ പോഷകാംശം നഷ്ടപ്പെടാതെ പാകംചെയ്ത ഭക്ഷിക്കുന്നതും വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമുള്ളത്ര മാത്രം ആഹാരം കഴിക്കണം. ദാഹം അനുസരിച്ച് വെള്ളം കുടിക്കുകയും ചെയ്യണം. ലോകത്താകമാനം കൊറോണ വൈറസ്

പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നിവ പാലിച്ച് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക നമ്മുടെ കടമയാണ്.നിയമങ്ങൾ പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. പരിസരം വൃത്തികേട് ആക്കിയാൽ ശിക്ഷയും ഇല്ല. അതേസമയം ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ചവരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കണം. ജനങ്ങളിൽ ശുചിത്വ ബോധവും പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിൻറെ ശുചിത്വം ഓരോ പൗരനെയും ചുമതലയായി കരുതണം നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹി കണം വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാണ്. ഇതിനു കാരണക്കാർ നമ്മൾ തന്നെയാണല്ലോ. ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലിക്കണം. സ്വന്തം ഇരിപ്പിടം സ്വന്തം മുറി ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. ഇന്ത്യൻ നഗരങ്ങളിൽ പ്രതിവർഷം 39 ദശലക്ഷം പാഴ്വസ്തുക്കൾ ആണ് ഉണ്ടാകുന്നത്. വാണിജ്യ സ്ഥാപനങ്ങൾ ഹോട്ടലുകൾ ആശുപത്രികൾ വ്യവസായശാലകൾ അറവുശാലകൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറം തള്ളുന്നത് നഗരജീവിതം ഓരോ വീടുകളെയും വൻ മാലിന്യ ഉൽപാദന കേന്ദ്രങ്ങളാക്കി തിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ കടലാസ് പ്ലാസ്റ്റിക് ഗ്ലാസ്സുകൾ ലോഹങ്ങൾ ബൾബുകൾ ബാറ്ററികൾ ട്രെയിനുകൾ ഇലക്ട്രോണിക്സ് വീട്ടുപകരണങ്ങൾ കീടനാശിനികൾ സൗന്ദര്യവർധക ങ്ങൾ മരുന്നുകൾ തുണി മുടി കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചപ്പുചവറുകൾ എന്നിങ്ങനെ പട്ടിക നീളുന്നു. ജലസ്രോതസ്സുകളിൽ മാലിന്യം വലിച്ചെറിയാതെ ഇരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗകാരിയായ സൂക്ഷ്മാണുക്കളുടെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങളും മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറയുന്നതും കൊറോണ, നിപ്പാ പോലുള്ള പുതിയതരം രോഗങ്ങൾക്ക് കാരണ മാകും. അതിനാൽ നമുക്ക് ഇവയെ കുറിച്ച് അവബോധം ഉള്ളവരായി വളരാം. ഈ വീട്ടിലിരുപ്പ് അതിനുള്ള അവസരമായി മാറട്ടെ എന്ന് ആശംസിക്കുന്നു.

ആരതി വി എസ്
7-A സെൻറ് ജോസഫ്‌സ് യു പി സ്കൂൾ പെരുമ്പിള്ളിച്ചിറ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം