എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/അക്ഷരവൃക്ഷം/ധനികന്റെ അവസ്ഥ
ധനികന്റെ അവസ്ഥ
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അവൾ അമ്പരന്നുപോയി.അവൾക്കുകിട്ടിയ ആടിന്റെ അരികിൽ രണ്ട് ആട്ടിൻകുട്ടികൾ. പാൽ കുടിച്ച് വീർത്ത വയറുമായാണ് അവ നില്ക്കുന്നത്.ആമീ പാൽ കറന്ന് ആട്ടിൽകുട്ടികൾക്ക് കൊടുത്തു. അത് കുടിച്ചതും അവ രണ്ടു മുഴുത്ത ആടുകളായി മാറി. ആമി അവയെ ചന്തയിൽ കൊണ്ടുപോയി വിറ്റു.പിറ്റേ ദിവസം ആമിക്ക് രണ്ട് ആട്ടിൻകുട്ടികളെ കിട്ടി പാൽ കുടിച്ചതും അവ വലുതായി.അവയെയും വിറ്റു ദിവസങ്ങൾക്കുള്ളിൽ ആമിയുടെ കഷ്ടപ്പാട് മാറി. ആമിക്ക് മാന്ത്രികയാടിനെ കിട്ടിയത് അവൾക്ക് ജോലികൊടുത്ത ആ ധനികൻ എങ്ങനെയോ അറിഞ്ഞു.അന്ന് രാത്രിയിൽ ദുഷ്ടനായ അയാൾ ആമിയുടെ വീട്ടിൽ ചെന്ന് ആ ആടിനെ മോഷ്ടിച്ചു. പിറ്റേന്ന് ആയാൾക്ക് രണ്ട് ആട്ടിൻകുട്ടികളെ കിട്ടി.ചന്തയിൽ വിൽക്കാൻ കൊണ്ടുപോകാൻ അവയെ പിടിക്കാൻ ചെന്നപ്പോൾ അവ മുഴുത്ത ആടുകളായി മാറി അയാളെ ഇടിക്കാൻ തുടങ്ങി.അയാൾ ഓടി ആമിയുടെ വീട്ടി ചെന്നു.ആമി പറഞ്ഞു: നിങ്ങൾ ദുഷ്ടനായതു കൊണ്ടാണ് ആടുകൾ നിങ്ങളെ ഇടിക്കുന്നത്. നിങ്ങൾ നല്ലവനാകൂ അപ്പോൾ ആടുകൾ നിങ്ങളെ ഇടിക്കുന്നത് അവസാനിപ്പിക്കും.അപ്പോൾ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ഞാനിനി നല്ലവനായി ജീവിച്ചോളാവേ. അപ്പോൾ ആടുകൾ ആമിയുടെ അടുത്തേക്ക് തിരിച്ചുപോയി.അന്നു മുതൽ ആ ധനികൻ തന്റെ സ്വത്തിൽനിന്നു പകുതി പാവങ്ങൾക്ക് ദനം ചെയ്യാൻ തുടങ്ങി.ആമി തന്റെ ആടുകളെ വളർത്തി സസുഖം ജീവിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ