എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്/അക്ഷരവൃക്ഷം/ ഹരിതഭൂമിയ്ക്കായ്-നമ്മുക്ക് കൈകോർക്കാം. --

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതഭൂമിയ്ക്കായ്-നമ്മുക്ക് കൈകോർക്കാം. --

നാം വസിക്കുന്ന ഭൂമി പ്രകൃതി വർണങ്ങളാൽ മനോഹരമാണ്. കല്പവൃക്ഷങ്ങളും വയലുകളും മലകളും കുന്നുകളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന്റെ മനോഹാരിത സ്വല്പം നഷ്ടപ്പെട്ടിട്ടില്ലേ? പരിസ്ഥിതിയെ മലിനപ്പെടു ത്തുന്നതിൽ ഏറ്റവും അപകടകാരി പ്ലാസ്റ്റികിന്റെ ഉപയോഗവും ആഢംബര ജീവിത ശൈലിയുമാണ്. മരങ്ങൾ മുറിച്ചും പാടങ്ങൾ നിരത്തിയും വെള്ളം മണ്ണിലേയ്ക്ക് ഒഴുകുന്നത് തടയുന്ന തരത്തിലുള്ള കോൺക്രീറ്റുകളും എല്ലാം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭൂമി വെള്ളത്തിനു വേണ്ടി ദാഹിക്കുന്നു. അന്തരീക്ഷതാപനില വ്യത്യാസം ജനജീവിതം താറുമാറാകുന്നു. പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം ഇങ്ങനെ പോകുന്നു കാരണങ്ങൾ

ഭൂമിയുടെ ഈ മാറ്റം തിരിച്ചറിഞ്ഞേ മതിയാകൂ. പ്രകൃതിയെ സ്നേഹിക്കുക. മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക. പ്ലാസ്റ്റിക് വിമുക്തമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുക. പ്രകൃതിയ്ക്ക് അനുയോജ്യമായ മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിക്കൽ, ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കൽ തുടങ്ങിയ പ്രകൃതി അനുയോജ്യമായ മാർഗങ്ങൾ തിരഞ്ഞെടുത്ത് പുതു തലമുറയ്ക്ക് ഭൂമിയിലെ വിഭവങ്ങളും അവയുടെ മനോഹാരിതയും തനിമ നഷ്ടപ്പെടുത്താതെ നമ്മുക്ക് കരുതിവെയ്ക്കാം. നല്ല സമൂഹവും നല്ല പരിസ്ഥിതിയും എന്ന ലക്ഷ്യത്തിനായി നമ്മുക്കോരോരുത്തർക്കും പ്രവർത്തിക്കാൻ മനസുണ്ടാവട്ടെ .

നയൻ മരിയ സിജു
8 D എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം