എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം
അപ്പുവിന്റെ അവധിക്കാലം
അപ്പു അവധിക്കാലം ആഘോഷിക്കാൻ വേണ്ടി അമ്മയുടെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ അപ്പുവിന് വളരെ സന്തോഷം ആയിരുന്നു. അവന്റെ അമ്മയുടെ വീട് പാലായിൽ ആണ്. അവൻ ഇതെല്ലാം അവന്റെ വളരെ അടുത്ത ചങ്ങാതിമാരോട് പറയാനായി അവരുടെ വീട്ടിലേക്ക് പോയി. വളരെയടുത്ത ചങ്ങാതിമാരാണ് ഹരി പപ്പു കിട്ടു എന്നിവർ . ഇവരുടെ മൂന്നുപേരുടെയും വീട് കുറച്ചു ദൂരെയാണ് ആണ് അപ്പു പതിയെ നടക്കാൻ തുടങ്ങി. വെയിൽ അസഹ്യമായ അതിനാൽ എന്നാൽ അപ്പുവിന് ഇന്ന് വല്ലാത്ത ക്ഷീണം തോന്നി എന്നിരുന്നാലും അപ്പു പതിയെ കിട്ടുവിന്റെ വീട്ടിലെത്തി. അവിടെ ഒരു മരത്തണലിൽ കളിക്കുകയായിരുന്നു കിട്ടു. കിട്ടുവിനെ കണ്ടയുടെ അപ്പു ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. കിട്ടു അപ്പുവിനെ തട്ടിമാറ്റി, എന്നിട്ട് അവൻ ചോദിച്ചു, "അപ്പു നീ എന്തിനാണ് എന്നെ കെട്ടിപ്പിടിച്ചത്?" അപ്പു പറഞ്ഞു. "നിന്നെ കണ്ട സന്തോഷ കൊണ്ട് ". കിട്ടു ചോദിച്ചു "അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ? ഹും... കൊള്ളാം.." ഇതും പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് പോയി എന്തോ കുപ്പി എടുത്തു കൊണ്ട് വന്നു അപ്പുവിനോട് കൈനീട്ടാൻ ആവശ്യപ്പെട്ടു. അപ്പു ചോദിച്ചു, "ഇതെന്താ? എന്തിന് ഞാൻ കൈനീട്ടണം ?" കിട്ടു പറഞ്ഞു, "ഇത് സാനിറ്റൈസർ. നീ കുറച്ചുദൂരം വെയിൽ കൊണ്ടു നടന്ന് വന്നതല്ലെ? ഇത് കൊറോണ കാലം ആണ്. അതുകൊണ്ടാണ് ഇത് കയ്യിൽ നന്നായി പുരട്ടാൻ പറഞ്ഞത്."" കൊറോണയോ അതെന്താ?" അപ്പു ചോദിച്ചു. "ഒരു വൈറസ്. ഇപ്പോൾ അതിന് വേറൊരു പേരുണ്ട് കോവിഡ് 19. എന്നുപറഞ്ഞാൽ കൊറോണ വൈറസ് ഡിസീസ് 2019 . അത് എല്ലാവരിലേക്കും വേഗം പടരും. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ആദ്യം 21 ദിവസത്തേക്ക്. അതുപോട്ടെ നീ എന്തിനാ ഇപ്പോൾ ഇവിടേയ്ക്ക് വന്നത്?" അപ്പു പറഞ്ഞു ,"അത് ഞാൻ അവധിക്കാലം ആഘോഷിക്കാൻ എന്റെ അമ്മയുടെ വീട്ടിലേക്ക് പോവുകയാണ്. അത് നിന്നോട് പറയാൻ ഞാൻ വന്നതാ." കിട്ടും പറഞ്ഞു "അയ്യോ ഇപ്പൊ അത് സാധ്യമല്ല കാരണം ഇപ്പോൾ എവിടേക്കും പോകാൻ പറ്റില്ല. ഇല്ല.... ഈ കൊറോണാ വൈറസിനെ നമ്മൾ ചെറുത്തേ പറ്റൂ. നീ കുറച്ച് ക്ഷമിക്കൂ...." അപ്പു അത് ഞെട്ടലോടെ കേട്ടു. കിട്ടു പിന്നെയും പറഞ്ഞു തുടങ്ങി. "അപ്പൂ നീ വിഷമിക്കേണ്ട. ഈ കൊറോണയെ നമ്മൾ ചെറുക്കും. ഇത് കഴിയുമ്പോൾ നമ്മൾ പഴയതുപോലെ കളിക്കുകയും യാത്ര പോവുകയും ഒക്കെ ചെയ്യും. ഇപ്പോൾനീ സമാധാനിക്കുക." കിട്ടു അപ്പുവിനെ ആശ്വസിപ്പിച്ചു. പെട്ടെന്ന് അപ്പു പറഞ്ഞു. "ശരിയാ കിട്ടു നീ പറഞ്ഞത്. നമ്മൾ ഇതിനെ പ്രതിരോധിക്കും അതുപോലെതന്നെ ഞാനെന്റെ സന്തോഷങ്ങൾ നാടിനുവേണ്ടി ത്യജിക്കുന്നു. ഇത് അവസാനിക്കുന്നതുവരെ നമ്മൾ ഇനി കാണുകയില്ല. അതുപോലെതന്നെ നമുക്ക് വേണ്ടി കൂടി ജോലി ചെയ്യുന്ന നമ്മുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും ക്ഷേമത്തിനുവേണ്ടി വണ്ടി ആരോഗ്യത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം അവർക്ക് നന്ദി പറയാം." അപ്പു വീട്ടിലേക്ക് മടങ്ങി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |