എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പുഞ്ചിരി

ബാലു പതിവിലും ഉത്സാഹിതനായി, തന്റെ പ്രഭാതകൃത്യങ്ങൾക്കു ശേഷം അവന്റെ സ്ഥിരമായ ജോലിയിലേക്ക് പ്രവേശിക്കുകയാണ്. തന്റെ അമ്മ നിറച്ചു വച്ചിരിക്കുന്ന പാൽ കുപ്പികളുമായി നഗരത്തിലെ ഏതോ കോണിലേക്ക് അവൻ നടന്നു നീങ്ങി. നഗരപ്രാന്തപ്രദേശങ്ങൾ അവനെ അത്ഭുതപ്പെടുത്തി. ഒഴിഞ്ഞുകിടക്കുന്ന കോണുകളും കാകന്മാരുടെ കൂട്ടകരച്ചിലുകളുമായി ഉറങ്ങി കിടക്കുന്ന നഗരം. ബാലു തന്റെ നടപ്പിന് വേഗത കൂട്ടി. താൻ സ്ഥിരമായി പാലു കൊടുക്കുന്ന കട അടഞ്ഞു കിടക്കുന്നു. അപ്പോഴാണ് ബാലുവിന്റെ പരിചയക്കാരനായ പത്രക്കാരൻ അയ്യപ്പൻചേട്ടനെ കണ്ടുമുട്ടുന്നത്. അയ്യപ്പൻ ചേട്ടൻ ബാലുവിനെ കണ്ടയുടനെ പറഞ്ഞു; "ബാലു നീ അറിഞ്ഞില്ലേ ഇന്നു മുതൽ ലോക്ക്ഡൗൺ ആണ്. പതിനാലു ദിവസത്തേ ക്ക് കടകബോളങ്ങൾ തുറക്കില്ല. അയ്യപ്പൻ ചേട്ടൻ ചവിട്ടി നീങ്ങി. ബാലു ഒരു നിമിഷം നിന്നു. പിന്നെ പാൽകുപ്പികളുമായി വീട്ടിലേക്ക് മടങ്ങി. പാൽ കുപ്പികളുമായി മടങ്ങി വരുന്ന ബാലുവിനെ കണ്ടിട്ട് അമ്മ അതിശയോക്തിയോടെ അവനോട് ചോദിച്ചു, " എന്തു പറ്റി ബാലു, ഇന്ന് ബന്ദോ മറ്റോ ആണോ " ബാലു വിശദ മായി അമ്മയെ പറഞ്ഞു മനസ്സി ലാക്കി. തീരെ വിദ്യാഭ്യാസമില്ലാത്ത അമ്മയ്ക്ക് പുതിയൊരു ഇംഗ്ലീ ഷ് വാക്കുകൂടി സമ്മാനമായി കിട്ടി "ലോക്ക്ഡൗൺ". അവൾ ഒന്നുകൂടി ആ വാക്ക് ഉച്ചരിക്കുവാൻ നോക്കി. പക്ഷേ, അച്ഛനില്ലാത്ത കുട്ടിയായ ബാലുവിനെ പോറ്റി വളർത്തുന്ന ബുദ്ധിമുട്ട് ഓർത്ത് ആ വാക്കു പോലും മറന്നു പോയി. അവൾ മനസ്സിൽ ചിന്തിച്ചു ഇനി എന്തു ചെയ്യും. ബാലു നിരാശയോടെ നഗരത്തിലേക്ക് ഒന്ന് ഇറങ്ങി. അല്പം നടന്നതോടെ പേപ്പറിൽ എഴുതിയൊട്ടിച്ച ഒരു ബോർഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അവൻ അതു വായിച്ചു. "മോര്, തൈര് " ഉടൻ തന്നെ അവൻ തിരികെ വീട്ടിലേക്ക് മടങ്ങി. അമ്മയോട് മോരും തൈരും ഉണ്ടാക്കുന്നതിനേക്കുറിച്ച് ചോദിച്ചു. അമ്മ സന്തോഷത്തോടെ തലയാട്ടി. പിറ്റേദിവസം, രാവിലെ തന്നെ ബാലു മോര്, തൈര് എന്ന് എഴുതിയ ഒരു ചെറിയ ബോർഡ് തയാറാക്കി തങ്ങളുടെ ചെറിയ പാതയോരത്ത് സ്ഥാപിച്ചു. മീനചൂടിന് ആധിക്യം ഏറി വന്നു. ആ ഗ്രാമത്തിൽ എവിടെയും ചൂട് കലശലായി. ബാലു ദൂരെ നിന്ന് ആരോ കടന്നു വരു ന്നത് കണ്ടു. അത് ഒരു പോലീ സുകാരനായിരുന്നു. അവൻ വീട്ടിലേക്ക് ഓടിക്കയറി; അമ്മയോട് വിവരം ധരിപ്പിച്ചു. ബാലു സ്ഥാപിച്ച ബോർഡ് കാരണം ആയിരിക്കും എന്നു കരുതി അമ്മ അവനെ ശകാരിച്ചു. പോലീസുകാരൻ വഴിയിൽ നിന്നു തന്നെ വിളിച്ചു ചോദിച്ചു:"ഇവിടെ ആരും ഇല്ലേ; " മെല്ലെ അവന്റെ അമ്മ ഇറങ്ങി ചെന്ന് കാര്യം ആരാ ഞ്ഞു. അമ്മയ്ക്ക് ആശ്വാസമായി. കാരണം ആ ഉദ്യോഗസ്ഥന് കുടിക്കുവാൻ സംഭാരത്തിനു വേണ്ടി വന്നതായിരുന്നു. ബാലുവിന്റെ അമ്മ സന്തോഷത്തോടെ മറ്റ് ഉദ്യോഗസ്ഥർക്കും കൂടി ' സംഭാരം തയാറാക്കി കൊടുത്തയച്ചു. അതിന് അവർക്ക് പാരിദോഷികമായി നല്ലൊരു തുകയും ലഭിച്ചു. ബാലുവിനെ ശകാരിച്ച തിൽ അമ്മക്ക് ദുഃഖം തോന്നി. എന്നാൽ ചെറു പ്രായത്തിലെ അവൻ സാഹചര്യങ്ങളോടു പൊരുത്തപ്പെടുവാൻ പഠിച്ചതിൽ അമ്മയ്ക്ക് അഭിമാനം തോന്നി. ആ അമ്മ ബാലുവിനെ നോക്കി; അവന്റെ മുഖത്ത് അതിജീവനത്തിന്റെ ഒരു ചെറു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.

ഹന്ന മേഴ്സി പ്രസാദ്
9C സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ