എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഒരു നാട്ടിൽ തോമസ് എന്നു പറയുന്ന ഒരാൾ ഉണ്ടായിരുന്നു. ലോകം മുഴുവൻ ചുറ്റാൻ വളരെ താൽപ്പര്യം ഉള്ള ഒരാളായിരുന്നു.ആറടി പൊക്കവും അത്യാവശ്യം വണ്ണവും വെളുത്ത നിറവുമായിരുന്നു അദ്ദേഹത്തിന്. അയാളുടെ ഭാര്യയുടെ പേര് അന്ന എന്നായിരുന്നു. അന്നയും സുന്ദരിയായിരുന്നു. ഇവർക്ക് ഒരേയൊരു മകളായിരുന്നു സാറ. അന്നയ്ക്ക് മകളെ വളരെ ഇഷ്ടമാണ്. തോമസ് സൽസ്വഭാവിയും നല്ലൊരു ധാനശീലനുമായിരുന്നു. പക്ഷെ അന്ന ഒരു പ്രത്യേക സ്വഭാവക്കാരിയാണ്. അവളരെയും സഹായിക്കില്ല ആർക്കും ഒന്നും കൊടുക്കാത്ത ഒരു പ്രകൃതം.ഒരു പിശുക്കത്തി എന്നുവേണേൽ പറയാം. ഇവളുടെ ഈ സ്വഭാവം തോമസിന് ഇഷ്ടമല്ലായിരുന്നു.
ഒരു ദിവസം രാവിലെ തോമസ് ഭാര്യയുടെ അടുത്തു നിന്ന് ചായയും വാങ്ങിച്ചു പത്രം വായിക്കുകയായിരുന്നു. പത്രത്തിന്റെ ആദ്യ പേജിൽ തന്നെ അയാൾ ഒരു വാർത്ത കണ്ടു കൊറോണ എന്ന വൈറസിനെ പറ്റി.അതു വായിച്ചപ്പോൾ അയാൾക്ക് ഭയമായി. ഉടൻതന്നെ തന്റെ ഭാര്യയെ വിവരമറിയിക്കുകയും ഭാര്യ അത് വലിയ ഗൗരവമായി എടുക്കാതെ തിരിച്ചു അടുക്കളയിലേക്ക് പോയി. പിറ്റേന്ന് ഇതൊന്നും വലിയ കാര്യമാക്കാതെ അന്ന ഭർത്താവായ തോമസിനെ നിർബന്ധപൂർവം രാജ്യം ചുറ്റാൻ കൊണ്ട് പോകാൻ പറയുകയും ഭർത്താവ് അത് നിഷേധിക്കുകയും അന്ന നിർബന്ധപൂർവം അയാളെ കൊണ്ടു പോവുകയും ചെയ്തു. ഇവർ മകളെ അടുത്തുള്ള വീട്ടിൽ ആക്കിയിട്ടാണ് പോയത്. ഒടുവിൽ ഇവർ കൊറോണ ഉള്ള ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും തോമസിനും അന്നയ്ക്കും കൊറോണ പിടിപെടുകയും ഇത് മറ്റാളുകളിൽ നിന്നും മറച് അവർ തിരികെ നാട്ടിലെത്തുകയും ചെയ്തു. പിറ്റേന്ന് അവർക്ക് ഒരു കല്യാണം ഉണ്ടായിരുന്നു. ആ കല്യാണത്തിന് പോകാൻ തോമസ് താത്പര്യപ്പെട്ടില്ല. അന്ന പോകാതിരിക്കാൻ തോമസ് കുറെ പറഞ്ഞു നോക്കി. അന്ന അതൊന്നും വകവയ്ക്കാതെ കല്യാണത്തിന് പോവുകയും അവിടെ വന്ന ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ അന്നായോട് തോമസ് ദേഷ്യത്തോടെ ചോദിച്ചു."നീ എന്തിനാണ് മറ്റുള്ളവർക്ക് കൂടി രോഗം പകർത്താൻ ശ്രമിക്കുന്നത് ". ഭാര്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു " നിങ്ങളല്ലേ ഞാൻ ആർക്കും ഒന്നും കൊടുക്കാത്ത സ്വഭാവമാണെന്നു പറയാറ് ഞാൻ കൊറോണ എല്ലാവർക്കും കൊടുത്തു. ഇത് നമുക്ക് മാത്രം വന്നാൽ പോര. എല്ലാവർക്കും വരണം". ഉടൻ തന്നെ ഭാര്യയെ നിർബന്ധപൂർവം ആശുപത്രിയിൽ കൊണ്ടു പോവുകയും മാസ്‌ക് ധരിക്കാൻ പറഞ്ഞിട്ട് ധരിക്കാത്തതിനാൽ തോമസ് നിർബന്ധപൂർവം മാസ്‌ക് വച്ചു കൊടുത്തു. ആശുപത്രിയിൽ എത്തിയപ്പോൾ സ്വന്തം ഭാര്യ ചെയ്ത കുറ്റത്തിന് തോമസ് ഒരിക്കലും ക്ഷമിക്കാൻ തയാറല്ല എന്നും ഭാര്യയോട് പറഞ്ഞു. ഇത് കേട്ട അന്നയ്ക്ക് നല്ല കുറ്റബോധം ഉണ്ട്.

കുറെ നാളുകൾക്ക് ശേഷം രോഗം ഭേദമായ തോമസ് അറിഞ്ഞത് തന്റെ ഭാര്യ മരിച്ചിരുന്നു എന്നാണ്. ഇത് കേട്ട തോമസ് പൊട്ടികരയാൻ തുടങ്ങി തന്റെ ഭാര്യ ചെയ്ത പൊറുക്കൻ പറ്റാത്ത തെറ്റിന് അവൾക്ക് ശിക്ഷ കിട്ടി അന്നചെയ്ത തെറ്റിന് ഭർത്താവായ തോമസ് പ്രത്യുപകാരം ചെയ്തു. ജില്ലയിലെ എല്ലാ പാവപെട്ട ജനങ്ങൾക്കും മൂന്നുനേരം ഭക്ഷണമെത്തിക്കുകയും ആശുപത്രിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു.


പ്രിയപ്പെട്ട കൂട്ടുകാരെ, കൊറോണ വന്നാൽ ആശുപത്രിയിൽ പോയി ചികില്സിക്കുകയും മറ്റുള്ളവർക്ക് പകരത്തിരിക്കാനും ശ്രദ്ധിക്കുക ചെയ്യുക.പുറത്തു പോകുമ്പോൾ മാസ്‌ക് ധരിക്കുകയും തിരികെ വന്നലുടൻ ആദ്യം സോപ്പോ/ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക.

"വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവൂ."

അഞ്ജലി.ആർ
9 F എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ