എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കൈയ്യിലുണ്ട് ആയുധം

Schoolwiki സംരംഭത്തിൽ നിന്ന്
കൈയ്യിലുണ്ട് ആയുധം

മലനിരകളാൽ സമൃദ്ധമാക്കപ്പെട്ട വെള്ളിയാം പാറ എന്ന ഒരു ചെറിയ ഗ്രാമം. ആ ഗ്രാമത്തിന്റെ അറ്റമല്ലാത്ത കോണിൽ വിജനതയുടെ ഏകാന്തതയിൽ ഒരു ചെറ്റക്കുടിലിനുള്ളിൽ സ്നേഹമെന്തെന്നറിയാതെ കഴിയുന്ന വൃദ്ധയായ അമ്മ മിനി. പണത്തിന്റെ നടുവിൽ ദാരിത്രം എന്തെന്നറിയാതെ ആർഭാടത്തോടെ വളർന്ന അമ്മ തന്റെ മൂന്ന് ആൺമക്കളെയും അങ്ങനെ തന്നെ വളർത്തി. പക്ഷേ തന്റെ സന്തോഷം ആഗ്രഹിക്കയാതെ മക്കളുടെ ആഗ്രഹിച്ചിരുന്ന അമ്മ അറിഞ്ഞിരുന്നില്ല ഒരവസരത്തിൽ തന്നോടൊപ്പം ആരും ഉണ്ടാകില്ല യെന്ന്. ഭാര്യയും മക്കളും ഒക്കെ ആയപ്പോൾ മക്കൾ അമ്മയെ ഓടയിൽ തള്ളി.
വർഷങ്ങൾ അനവധി കഴിഞ്ഞുപോയി എന്നിരുന്നാൽ തന്നെയും അമ്മ കാത്തിരുന്നു മക്കളുടെ അമ്മേ എന്ന മധുരമൊഴി ഒന്ന് കാതുയർത്തി കേൾക്കാൻ. അമ്മേ എന്ന വിളി കേൾക്കാൻ കാതോർത്തപ്പോൾ അമ്മ അറിഞ്ഞിരുന്നില്ല തന്നെ മറ്റൊരുവൻ വന്ന് അമ്മേ എന്ന് വിളിച്ചു ഓമനിക്കുമെന്ന്. ലക്ഷ്യങ്ങളില്ലാതെ ജീവിച്ച അമ്മയെ തേടി ലക്ഷണങ്ങളുമായി അവൻ എത്തി. നിഷ്ട്ടൂരനും കൊലപാതകിയുമായ കോവിഡ് -19 എന്ന കൊറോണ വൈറസ്. അവൻ അമ്മയെ വിളിച്ചു. അമ്മയുടെ വിറയാർന്ന ശരീരത്തിനുള്ളിലും കടന്നു. ആ മകന്റെ വഞ്ചനയുടെ സ്നേഹത്തിൽ അമ്മ കളങ്കപ്പെട്ടില്ല. ആ അമ്മ തളർന്നില്ല. മരണത്തിന് തന്നെ വിട്ടുകൊടുത്തുമില്ല. തന്റെ ജീവിതത്തിൽ തന്നെ അടിച്ചമർത്തിയ മക്കളെ ഓർത്തുകൊണ്ട് അമ്മ കോറോണയ്ക്കെതിരെ പോരാടി. ആന്മവിശോസം എന്ന ആയുധം കൊണ്ട് അതിജീവിക്കും എന്ന വിശ്വാസം കൊണ്ട് സ്നേഹം എന്ന പ്രത്യാശ കൊണ്ട്. അമ്മ പോരാടി. ഒറ്റമുറിയ്ക്കുള്ളിലെ ഏകാന്ത വാസത്തിൽ ഭൂമിയിലെ മാലാഖമാരുടെ കരസ്പര്ശത്താൽ അമ്മ പോരാടി. കോവിഡ് -19 എന്ന ചെല്ലപേരിൽ തന്റെ ശരീരത്തിനുള്ളിൽ കയറി തന്നെ തോല്പിക്കാൻ ശ്രമിച്ച മകനെ അമ്മ പ്രതിരോധം എന്ന ആയുധം കൊണ്ട് തോൽപിച്ചു. അനേകായിരം ജീവനുകളെ എടുത്ത് അവരുടെ കുടുംബങ്ങളെ കണ്ണുനീരോടും കരച്ചിലോടും കൂടെ തെരുവുകളിൽ ഇറക്കിയ കൊറോണ എന്ന വില്ലനെ അമ്മ തന്റെ വൃദ്ധശരീരത്തിൽ നിന്നും പ്രതിരോധം കൊണ്ട് കവച്ചു പുറംതള്ളി. ആ നിലാവിൻ കീഴിൽ അമ്മ ലോകത്തോട് ഇങ്ങനെ വിളിച്ചു പറഞ്ഞു. ബ്രേക്ക്‌ ദി ചെയിൻ. സ്റ്റേ ഹോം സ്റ്റേ സേഫ്.

ബിനിഷ്‍മ
9F എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ