എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

മഞ്ഞിന്റെ തണുപ്പും പുതുവർഷത്തിന്റെ മനോഹാരിതയും ഒത്തിണക്കിയ പുത്തൻ പ്രഭാതത്തിൽ പുതപ്പിനടിയിൽ നിന്ന് എഴുനേൽക്കാൻ പോലും തോന്നിയില്ല ആയിഷയ്ക്ക്. എങ്കിലും പള്ളിക്കൂടത്തിൽ പോണമല്ലോ, ഇന്നലെ രാത്രിയും ഉപ്പ വിളിച്ചിരുന്നു.അടുത്ത ലീവിന് വരുമ്പോൾ കൊണ്ടു വരുന്ന സാധനകൾ എന്തെല്ലാമെന്ന് ഇന്നലെയും പറഞ്ഞിരുന്നു. സ്കൂളിൽ പോയില്ലെങ്കിൽ അത് കുട്ടുകാരോട് എങ്ങനെ പറയും? അതുകൊണ്ട് എഴുനേൽകാം.

ആയിഷ രാവിലെ ഉമ്മയുണ്ടാക്കിയ ദോശയും സാബാറും കഴിച്ഛ് സ്കൂളിൽ പോകാൻ റെഡിയായി. യൂണിഫോം ഇട്ടപ്പോൾ ഉമ്മ പറഞ്ഞു:"പെണ്ണിന് പൊക്കം വെച്ചല്ലോ ഇനി കുട്ടിപ്പാവാടയൊന്നും ഇടാൻ പറ്റില്ല "."ഉം..... ഉമ്മയുടെ ആ ആഗ്രഹം നടക്കില്ല. ഞാനിനിയും ഈ പാവാട തന്നെ ഇടും ".കുണുങ്ങി കൊണ്ട് ആയിഷ സ്കൂളിലേക്ക് ഓടി.

ഭൗതികശാസ്ത്രവും രസതന്ത്രവും ഒക്കെ മാറി മാറി പഠിക്കുമ്പോഴും ആയിഷയുടെ ഉള്ളിൽ ഉപ്പയും ഉപ്പ കൊണ്ടു വരുന്ന സമ്മാന പൊതികളുമായിരുന്നു. ഉപ്പ വന്നാൽ പിന്നെ വീടൊരു ഉത്സവം പന്തലാണ്. പലതരം മിഠായികൾ,പുത്തനുടുപ്പുകൾ വീട്ടിലെന്നും വറുത്തതും പൊരിച്ചതും. ഓർത്തപ്പോൾ തന്നെ ആയിഷയ്ക്ക് ഉള്ളിൽ സന്തോഷ പെരുമഴയായി.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ എന്ന വൈറസിനെ പറ്റി കുട്ടുകാർ പറഞ്ഞത്. "അത് ചൈനയില്ലല്ലേ "ആയിഷ നിസാരമട്ടിൽ പറഞ്ഞു. എന്നാലും സൂഷിക്കണം കുട്ടുകാർ പറഞ്ഞു. ആയിഷയുടെ മനസ്സിൽ പക്ഷെ അതൊരു പ്രേകമ്പനവും ഉണ്ടാക്കിയില്ല. ഉപ്പ ഉള്ളത് ദുബായിയിൽ. നല്ല സെക്യൂരിറ്റിയുള്ള കമ്പനി ജോലി. ഞാനും ഉമ്മയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ -ഞങ്ങളുടെ പരിസരങ്ങളിലൊന്നും ചെന്നൈകാർ ആരുമില്ല. പിന്നെന്തിന് പേടിക്കയണം?

അന്നു രാത്രിയും ഉപ്പ വിളിച്ചു.

ഉപ്പാ എന്തോ ഒരു വൈറസിനെ പറ്റിയൊക്കെ സ്കൂളിൽ ജോമോൻ പറയുന്നത് കേട്ടു. ആയിഷ പറഞ്ഞു.

"ഉപ്പാ -ഓ -------അവിടൊന്നും കുഴപ്പമില്ല മോളെ ഉപ്പ ഹാപ്പിയാ ".ആയിഷയ്ക്ക് പിന്നെ ഒരു ഭയവുമുണ്ടായില്ല. പഠനവും ഉപ്പയുടെ ഫോൺ വിളികളും ഉമ്മയുടെ സ്പെഷ്യൽ ചിക്കൻ കറിയും ഒക്കെ ആയി ദിവസങ്ങൾ പോയത് അറിഞ്ഞിരുന്നില്ല. പുതുവർഷം രണ്ട് മാസം പിന്നിട്ട് മാർച്ചിൽ എത്തി നിന്നു.

മാർച്ച്‌ മാസം കുട്ടികൾക്ക് പരീക്ഷ കാലം. അയിഷയും നല്ല പഠിത്തം തന്നെ. ഉപ്പ വരുമ്പോൾ താൻ പരീക്ഷയ്ക്ക് ഒന്നാമതായ് ജയിച്ചു എന്ന് പറയണ്ടേ !

പരീക്ഷ പഠനം പുരോഗമിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരി കേരളത്തിൽ പലയിടത്തും കണ്ടെത്തി എന്ന വാർത്ത വന്നത്. ദിവസങ്ങൾക്കകം സ്കൂൾ പൂട്ടാൻ സർക്കാർ ഓർഡർ വന്നു. ആദ്യം സന്തോഷിച്ചു. പരീക്ഷയില്ലല്ലോ?

പക്ഷേ പിന്നാലെ വന്നത് ആയിഷയ്ക് അത്രയ്ക്ക് സന്തോഷം തരുന്ന കാര്യങ്ങളായിരുന്നില്ല. ഒരു രാത്രി ഉപ്പയുടെ പതിവ് ഫോൺ കോൾ വന്നില്ല. വാട്സാപ്പിൽ മെസ്സേജും ഇല്ല.

ഓ..... ഉപ്പയ്ക്ക് വല്ല തിരക്കും ആയിരിക്കും. ഉമ്മ ആശോസിപ്പിച്ചു. അല്ലേലും മോളുണ്ടായതിന് ശേഷമാണ് ദിവസവും ഉള്ള ഫോൺ. അത്രയ്ക്ക് ഇഷ്ട്ടമാണ് ഉപ്പയ്ക്ക് മോളുനെ. തിരിച്ചും അങ്ങനെ തന്നെ. കഷ്ടപ്പാട് അറിഞ്ഞു വളർന്ന അബുബക്കറിന് തന്റെ പൊന്നുമോൾ ആയിഷ ഒരു രാജകുമാരിയാണ്. ഈ ദുനിയാവിൽ ഏറ്റവും മൊഞ്ചുള്ള സുന്ദരി. സമ്മാനങ്ങളും മിട്ടായികളും എത്ര വാങ്ങിയാലും തികയില്ല. ഫോൺ വിളിക്കുമ്പോൾ എത്ര സംസാരിച്ചാലും മതിയാവില്ല. അന്ന് രാത്രി ആയിഷ നന്നായി വിഷമിച്ചു. ഉപ്പ എന്തായിരിക്കും വിളികയാതിരുന്നതെ. പിറ്റേന്നെ ആയിഷ നേരത്തെ ആയിഷ നേരത്തെ എഴുനേറ്റു. ഉമ്മയുടെ കൈയിൽ നിന്നും ഫോൺ എടുത്ത് ദുബായിലേക്കു വിളിച്ചു. ഫോൺ ആദ്യ ശ്രേമതിൽ ആരും എടുത്തില്ല. അവൾ പിന്നെയും വിളിച്ചു. അപ്പോഴും മൗനം. കണ്ണ് നിറയും പോലെ അവൾക്ക് തോന്നി. കൺകോണിൽ ഒരു തുള്ളി കണ്ണുനീർ പകച്ചു നിന്നു.

"എന്താടാ "-ഉമ്മ തിരക്കി ഉപ്പ ഫോൺ എടുക്കുന്നില്ല. വിതുമ്പികൊണ്ട് അവൾ പറഞ്ഞു. ഉമ്മയുടെ ഉള്ളിലും ഒരു നീറ്റൽ അനുഭവപ്പെട്ടെങ്കിലും അതു പുറത്തു കാണിക്കയത്തെ ഉമ്മ പറഞ്ഞു. "ബഷീറിക്കയുടെ നമ്പർ തന്നിട്ടുണ്ട്. ഞാനൊന്ന്ന് വിളിക്കട്ടെ ". ഉമ്മ തിടുക്കപ്പെട്ട് കോൾ ലിസ്റ്റിൽ നിന്നും ബഷീറിക്കയുടെ നമ്പർ എടുത്തു. തേലൊരു ഭയം അവരുടെ മുഖത്തു ഇല്ലാതില്ല. അപ്പുറത്തെ തലയ്ക്കൽ ബഷീറിക്കയുടെ ഷീണിച്ച സ്വരം "ഹലോ "

"ഞാൻ അബൂകൻറ്റെ -----ആ മനസിലായി. "

എന്താ ബഷീറിക്കാ. ബഷീറിക്കയുടെ വാക്കുകൾ മുറിയുന്നത് ഫോണിലൂടെ ഉമ്മ അറിയുന്നുണ്ടായിരുന്നു.

"എന്താ ഇക്കാ "അവർ വീണ്ടും ചോദിച്ചു. ഇത്തവണ ഉമ്മയുടെ കണ്ണുകളിൽ നേർത്ത തേങ്ങൽ അലയടിച്ചു നിന്നു.

ആബൂന് ഒരു പണിയായിരുന്നു. ബഷീറിക്ക ഒന്നു നിർത്തി -ഞങ്ങൾ ഒരുപാട് സൂക്ഷിക്കുന്നുണ്ടായിരുന്നു. പല നാടുകളിൽ ഉള്ളവർ പണിയെടുക്കുന്ന സ്ഥലമല്ലേ? ഇവിടെ ലീവിന് പോയിരുന്ന ചിലർ രണ്ടാഴ്ച മുൻബ് തിരിച്ചു വന്നു. എന്നിട്ട് -ഉമ്മ ശെരിക്കും കരച്ചിലിന്റെ വക്കിൽ എത്തി. അബൂൻടെ കൊറോണ ടെക്സ്റ്റ്‌ പോസിറ്റീവ് ആണ്. പോരാത്തതിന് ഷുഗറും കൊളസ്ട്രോളും. ഫോൺ കട്ടായതും കേട്ട വിവരങ്ങളും ഒന്നും ഉമ്മയുടെ മനസ്സിൽ ഒരു നോൺമ്പരം സംഭവിച്ചതിന്റെ ഗ്വരവം ആയിഷയ്ക്ക് മനസ്സിലാവാൻ പിന്നെയും സമയം എടുത്തു. തമാശകളില്ലാതെ, സംസാരം തീരെ ഇല്ലാതെ രണ്ട് മനുഷ്യർ ആ വീട്ടിൽ ഉണ്ട്. എന്നത് ബന്ധുക്കളെ ഭയപ്പെടുത്തി. ഭർത്താവിനെ അമിതമായി ബഹുമാനിക്കുന്ന ആ ഉമ്മയും ഉപ്പയെ ജീവനുതുല്യം സ്നേഹിക്കുന്ന ആ മകളും. സമനില തെറ്റിയവരെപോലെ അവിടെ ഒക്കെ നടന്നു. രണ്ടാഴ്ചയ്ക് ശേഷം ദുബായിയിൽ നിന്ന് വീണ്ടുമൊരു ഫോൺ കോൾ. ബഷീറിക്കയുടെ സ്വരം അപ്പുറം. പടച്ചോൻ കാത്തു ആബൂന് സുഖമുണ്ട്. ഫോൺ കൊടുക്കാൻ പറ്റില്ല. അവരെ വേറെ സ്ഥലത്ത് ആകിയിരിക്കുകയാ... കുറച്ച് ദിവസം കഴിയട്ടെ അവൻ വിളിക്കും. ആശ്വാസത്തിന്റെ ഇത്തിരി വെട്ടം വീടും അലയടിച്ചു. പ്രേതിക്ഷയുടെയും കാത്തിരിപ്പിന്റെയും ദിവസങ്ങളറിരുന്നു പിന്നീട്. മോഹഗ്ഗളും സ്വപ്നങ്ങളും ചീട്ടുകൊട്ടാരം പോലെ തകർത്ത് എറിയാൻ കഴിയുന്ന ഭീകരനായ കൊറോണ ലോകത്തെ മുഴുവൻ വിഴുങ്ങി നിൽകുമ്പോൾ അബൂബക്കറിനെ പോലെ കുടുംന്പത്തിന്ടെ അത്താണിയായവരെ കണ്ടില്ലെന്ന് നടിക്കാൻ ദൈവവത്തിനും കഴിയില്ല.

ആയിഷ എന്ന മിടുക്കിയെ അയാളാഗ്രഹിച്ച നിലയിൽ എത്തിക്കാൻ യൗവനത്തിൽ ബാക്കി വെച്ച സ്നേഹം ഉമ്മയ്ക് മതിയാവോളം കൊടുക്കാൻ അബൂബക്കർ തിരിച്ചു വരുന്നു. ആ വരവും കാത് ഉമ്മയും മകളും ആ സ്വപ്ന വീടിന്ടെ ഉമ്മറത്തു കാത്തിരിക്കുന്നു.

സ്വന്തം ജീവനെക്കാളും കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ പ്രെവാസികൾക്കുമായി സമർപ്പിക്കുന്നു.

ആനി.എസ്.എസ്
9 F എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ