എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മടങ്ങാം പ്രക്യതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങാം പ്രക്യതിയിലേക്ക്

ഈശ്വരൻ മനോഹരമായമനുഷ്യനെ സൃഷ്ടിക്കുമ്പോൾ തന്നെ പ്രകൃതിയും മനുഷ്യനും തമ്മിൽ വേർതിരിക്കാനാവാത്ത വണ്ണം ഒന്നാണെന്ന് എന്ന് നിനച്ചിരിക്കണം. ഈശ്വരൻ മനുഷ്യന് കൊടുത്ത ചിന്തിക്കാനുള്ള കഴിവ് അവനെ വളരെ വേഗത്തിൽ വലുതാക്കി.മനുഷ്യനു വേണ്ടതെല്ലാം പ്രകൃതി അവന് നൽകിക്കൊണ്ടേയിരുന്നു. എന്നാൽ അവൻ അതിൽ തൃപ്തനായിരുന്നില്ല വെട്ടിപ്പിടിച്ചു കൈയടക്കിയും മനോഹരമായ പ്രകൃതിയെ മലീമസമാക്കാൻ തുടങ്ങിഅന്നുമുതൽ മുതൽ അവന്റെ പതനവും. 'ദുഷ്ടനെ പന പോലെ വളർത്തും'.എന്നു പറയുന്നതുപോലെ മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളും അവനെ ഉന്നതിയിൽ എത്തിച്ചു.
ഓരോ കണ്ടുപിടിത്തത്തിന്റെ നേട്ടങ്ങൾ മാത്രം ഉദ്ഘോഷിക്കുമ്പോൾ അതിന്റെ കോട്ടങ്ങൾ അവൻ മറച്ചു വെച്ചു. ഒന്നിനെക്കുറിച്ച് മാത്രം ഓർത്ത ജനത നാളത്തെ ജനതയെ ബോധപൂർവ്വം മറന്നോ ?രാസവളങ്ങളുംരാസായുധങ്ങളും കീടനാശിനികളും , പ്ലാസ്റ്റിക്കും ടവറുകളും കൃത്രിമ നിറങ്ങളും മണവും ഫാസ്റ്റ് ഫുഡുകളും ഒരുപക്ഷേ പലരുടെയും കീശ വീർപ്പിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ അവയുടെ അവശേഷിപ്പുകൾ പല സൂക്ഷ്മ ജീവാണുക്കളുടെ ഉദയത്തിനും രോഗത്തിനും കാരണമായി.മാലിന്യങ്ങളെ മാറി ലേറ്റി പ്രകൃതി തേങ്ങിയ പ്പോൾ അതിന്റെ കണ്ണീരൊപ്പാൻ ആർക്കുമായില്ല. കാട്ടുതീയുടെയും , ഉരുൾപൊട്ടലിലൂടെയും പ്രളയത്തിലൂടെയും പല പകർച്ചവ്യാധികളിലൂടെയും ദൃഷ്ടാന്തങ്ങൾ കാണിച്ചിട്ടും ആരും അതിന്റെ കാരണം കണ്ടെത്തിയില്ല .
ആദ്യകാലത്ത് നമുക്കുണ്ടാവുന്ന രോഗങ്ങൾക്കുള്ള പ്രതിവിധി ഈ പ്രകൃതിയിൽ തന്നെ ഉണ്ടായിരുന്നു. ഇന്ന് രോഗങ്ങൾ കണ്ടുപിടിക്കാൻ തന്നെ വളരെ വൈകുന്നു. ഭക്ഷണരീതികളും, ശുചിത്വമില്ലായ്മയും, സ്വഭാവസവിശേഷതകളും പലരോഗങ്ങൾക്കും നമ്മളെ അടിമകളാക്കുന്നു. പ്ലേഗ് ,മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ ഇവ ശുചിത്വമില്ലായ്മയുടെ ഭാഗമായി ഉണ്ടായി വന്നവയാണ്.
"ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ" ഇത് പ്രകൃതിക്കുമ റിയാം . പല പാഠങ്ങൾ നൽകിയിട്ടും അതൊന്നും ശ്രദ്ധിക്കാൻ മനുഷ്യൻ തയ്യാറല്ല. ഓസോൺ പാളിയുടെ വിള്ളലും അന്തരീക്ഷമലിനീകരണവും ഓക്സിജന്റെ അഭാവവും പ്രകൃതി തന്നെ ചൂണ്ടിക്കാട്ടി. ഇനി പ്രകൃതിക്ക് പ്രതികരിച്ചേ മതിയാവൂ. മനുഷ്യരെ തന്നെ ഹിംസിക്കുന്നതിൽനിന്ന് കുറച്ചെങ്കിലും അകറ്റി നിർത്തിയേ മതിയാകൂ. പ്രകൃതിക്കും ഉയർത്തെഴുന്നേൽക്കണം.അതിനുള്ള സമയമാണിത് പ്രകൃതിയുടെ മടിത്തട്ടിൽ പിറന്ന മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ സൂക്ഷ്മ കണങ്ങളെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നു.
കോവിസ് - 19 എന്ന ആദൃശ്യ ശത്രുവിനെ അകറ്റാൻ ശുചിത്വം പാലിക്കാം. അത് ഇനിയുള്ള ജീവിതത്തിലുടനീളം പാലിക്കാം. മനുഷ്യൻ അവരവരുടെ ഭവനങ്ങളിൽ ആയിരിക്കുന്ന സമയം കൊണ്ട് പ്രകൃതി അതിന്റെഎല്ലാ പ്രതിരോധശേഷിയും വീണ്ടെടുത്തു കൊണ്ട് മനുഷ്യരാശിയെ സംരക്ഷിക്കട്ടെ എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ പ്രകൃതിയെ അറിഞ്ഞ് ,ശുചിത്വം പാലിച്ച് ,രോഗാണുക്കളെ അകറ്റി സുന്ദരലോകം സൃഷ്ടിക്കാൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും .... "ശുചിത്വം പാലിക്കൂ രോഗം അകറ്റൂ "

അഭിഷേക്. പി.എസ്
8. E എസ്.കെ വി,എച്ച്.എസ്.എസ്.നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം