എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോവിഡ് 19എന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19എന്ന കൊറോണ

നാം എല്ലാവരും കൊറോണ എന്ന വിളിപ്പേരുള്ള കോ വിഡ് 19 എന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്ത ഈ ദുരന്തത്തെ ഒരു മഹാമാരിയായി കണക്കാക്കാം. ഇതിനെതിരെ പോരാടാൻ പ്രതിരോധമരുന്നുകളൊ മറ്റു മാർഗങ്ങളോ കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ ഈ രോഗം നമ്മളെ വളരെയേറെ പ്രതിസന്ധിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് .ആദ്യമായി ഈ രോഗത്തിന് വലിയ പ്രാധാന്യം കല്പിക്കാത്തതിനാൽ കാട്ടുതീപോലെ കൊറോണ പല പല രാജ്യങ്ങളിലായി പടർന്നുപിടിച്ചു ചൈനയിൽ ആയിരുന്നു ഇതിൻറെ ഉത്ഭവം എങ്കിലും ഇപ്പോൾ പല രാജ്യങ്ങളുടെയും നില ചൈനയേക്കാൾ കഷ്ടത്തിലാണ്.മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇൻ‍ഡ്യയിൽ ഈരോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറവാണ് ഇതുവരെ ചർച്ച ചെയ്തത് നടന്ന കാര്യങ്ങളെ പറ്റിയാണ്. എന്നാൽ ഇനി ചർച്ച ചെയ്യാൻ ചെയ്യാൻ പോകുന്നത് നടക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി യാണ്. 'ലോകത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വളരെ കുറച്ചു മാത്രമാണ് നടക്കുന്നത് ഭക്ഷ്യോൽപ്പാദനം രംഗത്തും തകരാറുകൾ സംഭവിച്ചു ഇനിയും കോവിഡ് 19 പോയില്ലെങ്കിൽ പട്ടിണിയുടെ പാതയിലേക്ക് നമ്മൾ പോകേണ്ടിവരും ഇന്ത്യയിൽ കൂടുതലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് അവരുടെ വരുമാനം നിന്നതിനാൽ അതുപോലുള്ള ദരിദ്രരുടെ ഗതി വളരെ കഷ്ടത്തിലാണ് പല രാജ്യങ്ങളുടെ അവസ്ഥ വളരെ കഷ്ടത്തിലാണ് ഇങ്ങനെയാണ് ലോകത്തിൻറെ പോക്ക് എങ്കിൽ ഇതൊരു മൂന്നാം ലോകമഹായുദ്ധത്തിൽ ആയിരിക്കും ചെന്നെത്തുക. ഈ കാലത്ത് ഏറ്റവും വലിയ പ്രശംസ അർഹിക്കുന്നത് നഴ്സുമാരും ഡോക്ടർമാരും ആണ് .അവർ നമ്മെ സംരക്ഷിക്കുന്നതിനുള്ള വളരെ അപകടം പിടിച്ച പോരാട്ടത്തിലാണ് നിൽക്കുന്നത് .ഗവൺമെൻറ് പാവങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം എല്ലാവരിലും ഭക്,ണലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വീടുകളിലെ കൃഷികൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസാധനങ്ങൾ പാഴാക്കാതിരിക്കുക ,

ശുചിത്വത്തിലൂടെ മാത്രമേ ഈ ദുരന്തത്തെ ഇപ്പോൾ നമുക്ക് പ്രതിരോധിക്കാൻ കഴിയു. വാർത്തകളും സന്ദേശങ്ങളും മറ്റും പല നിർദ്ദേശങ്ങൾ എല്ലാവർക്കും ലഭിച്ചിട്ടുണ്ട് . കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക എന്നത് അവയിൽ ചി.ലതാണ്.

ഈ മഹാ ദുരന്തത്തെ ഒറ്റക്കെട്ടായി നമുക്ക് അതിജീവിക്കാം. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ പാലിക്കാം നല്ല ആരോഗ്യം വീണ്ടെടുക്കാം.കൊറോണയെ നമുക്ക് പരാജയപ്പെടുത്താം.

ആനന്ദ്. ഇ
XI എസ്.കെ .വി.എച്ച്.എസ്.എസ് നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം