എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2017-2018 പ്രവർത്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018 പ്രവർത്തങ്ങൾ

ഞാറു നടീൽ

.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളേരി ചാലിപ്പാടംവയലിൽ നടത്തിയ ഞാറു നടീൽ ഗ്രാമത്തിന്റെ ഉത്സവമായി.. അരീക്കോട് വെള്ളേരി ചാലിപാടത്താണ് ഞാറു നടീൽ നടന്നത് .ചടങ്ങ് അരീക്കോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഞാറു നടീൽ ഉദ്ഗാടനം ചെയ്തു .ഈ വര്ഷം കൊയ്തെടുക്കുന്ന നെല്ല് സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക് നല്കാൻ എൻ.എസ്.എസ് യൂണിറ്റ് തീരുമാനിച്ചു .യുവ കർഷകൻ നൗഷർ കല്ലടയുടെ ഒരേക്കർ സ്ഥലത്താണ് ഈ വര്ഷം ഞാറു നടീൽ നടക്കുന്നത് . പഴയ കർഷകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെയാണ് ഞാറു നിർമിച്ചത് . വിദ്യാർത്ഥികൾ കർഷക വേഷത്തിൽ എത്തിയാണ് ഞാറു നടീൽ നടത്തിയത് . അരീക്കോട് വെള്ളേരിയെ മാതൃക ഹരിത ഗ്രാമമായി അദ്ദേഹം ചടങ്ങിൽവച്ച് പ്രഖ്യാപിക്കുകയും ചെയ്തു. യുവ തലമുറയിൽ കാർഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക് സാധിക്കുമെന്ന് ഉത്ഘാടകൻ പറഞ്ഞു. കുട്ടികളുടെ ഈ അധ്വാനത്തെ ഉത്ഘാടകൻ മുക്തകണ്ഡം പ്രശംസിച്ചു. യുവ കർഷകൻ നൗഷർ കല്ലടയുടെ അതുപോലെ ഒരേക്കറോളം വരുന്ന നെൽവയലിൽ ആണ് ജൈവ നെൽകൃഷിയുടെ നടീൽ നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായ ഉണ്ടാകാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്. കൊയ്തെടുത്തതിന് ശേഷം അരി സ്കൂളിലിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം. ഈ വർഷം 'ഐശ്വര്യ ' ഇനത്തിൽ പെട്ട വിത്ത്‌റക്കി 100 പറ നെല്ല് വിദ്യാർത്ഥികൾ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു വേണ്ടി വിത്ത് ഇറക്കിയതും, നിലമൊരുക്കിയതും വിദ്യാർത്ഥികൾ തന്നെയായിരുന്നു.

മനുഷ്യ ചെങ്ങല

സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായാണ് കിഴുപറമ്പിൽ  ലഹരിക്കെതിരെ ബോധവത്കരണത്തിന് വേറിട്ട പരിപാടി നടത്തി. കിഴുപറമ്പ് അങ്ങാടിയിൽ  വിദ്യാർത്ഥികളും,അധ്യാപകരും , നാട്ടുകാരും  ഒന്നിച്ചുചേർന്ന് നാടിന് കാവലാളായി മനുഷ്യ മതിൽ നിർമിച്ചു . വിദ്യാർഥികൾ കിഴുപറമ്പിലും പരിസര പ്രദേശങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണം നടത്തിയും ,ലഹരി വിരുദ്ധ ലഘു ലേഖ വിതരണം ചെയ്യുകയും ചെയ്തു. മഹേഷ് ചിത്ര വർണത്തിന്റെ ലഹരി വിരുദ്ധ ചിത്ര പ്രദര്ശങ്ങളും ഉണ്ടായിരുന്നു

ലഹരിക്കെതിരെ മനുഷ്യ ചെങ്ങല

കൊയ്ത്തുത്സവം

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ ആറ്റുനോറ്റുണ്ടാക്കിയ 'ബിരിയാണിപ്പാട'ത്തെ വിളവെടുപ്പ്! കൊയ്ത്തുത്സവം കെങ്കേമമാക്കാൻ മന്ത്രി സുനിൽ കുമാർ കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക് നൽകാൻ വേണ്ടിയാണ് അവർ ഇപ്രാവശ്യം  കൃഷി ചെയ്തത്.നെൽ വിത്ത്‌ തേടി കുറെ അലഞ്ഞു അവസാനം വയനാട്ടിലെ ചെറുവയൽ രാമന്റെ കയ്യിൽ നിന്നാണ് മുന്തിയ ഐശ്വര്യ ഇനത്തിൽപെട്ട വിത്ത് തേടിപ്പിടിച്ചു എത്തിച്ചതും കൃഷിയിറക്കിയതും.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ്  ,സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.വിദ്യാര്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി  കൊയ്ത്തുത്സവം.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.

കേരള പിറവി ആഘോഷം

സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള പപിറവി ആഘോഷം നടന്നു. വിദ്യാർത്ഥികൾ ഒരുക്കിയ സദ്യ പരിപാടിക്ക് മാറ്റു കൂട്ടി. തുടർന്ന് വിദ്യാർത്ഥികൾക്ക് കമ്പ വലി  പോലുള്ള ഗേമുകൾ നടത്തി

കേരള പിറവി ആഘോഷം