എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം 2025

2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്, സയൻസ് ക്ലബ്ബ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതിദിന യാത്ര ഹെഡ്‍മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. കുറ്റ്യാടി ചുരത്തിൽ പക്രന്തളത്ത് വെച്ച് യാത്ര ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉദ്ഘാടനം ചെയ്തു. പക്രന്തളം മുതൽ ചാത്തങ്കോട്ട് നടവരെ നടന്ന യാത്രയുടെ ഭാഗമായി കുറ്റ്യാടി ചുരത്തിലെ ഇരുവശത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർത്ഥികൾ നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ഹരിത കർമസേന ഏറ്റുവാങ്ങി. കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ജി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.. എം പ്രശാന്ത്, സത്യൻ നീലിമ, അസ്‌ലം കളത്തിൽ, കെഅനൂപ് കുമാർ, വികെ അസ്‍മ , ആയിഷ മൊയിലോത്ത്, ടി കെ ആമിന, കെ അനൂപ് കുമാർ, ടി മുഹമ്മദ് ഷബീർ, അസിൽ അസീർ, മർവ്വ അഹമ്മദ്, സന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ദിനം 2025

ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡൻസ് പോലീസ്, ജെ ആർ സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ വി സിയാദ് അധ്യക്ഷത വഹിച്ചു. നാദാപുരം ജനമൈത്രി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ബിജു ക്ലാസ്സെടുത്തു. പി കെ സജില, ടി ബി മനാഫ് ,കെ അനൂപ് കുമാർ, വി കെ അസ്മ, എം ആയിഷ , പി പി ഹാരിസ് , ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു. സുംബ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.