എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സയൻസ് ക്ലബ്ബ്/2024-25
| Home | 2025-26 |
ചാന്ദ്രദിന ക്വിസ്
സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് നടത്തി. സ്കൂൾ തല ക്വിസ് മത്സരത്തിൽ ആർ ശ്രീധിയ 9D ഒന്നാം സ്ഥാനവും നസൽ നിസാർ 10E രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ശാസ്ത്രരംഗം കോഴിക്കോട് ജില്ലാ കൺവീനർ പ്രശാന്ത് മുതിയങ്ങ ഉപഹാരം നൽകി. ക്ലാസ് തലത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾക്ക് ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ കാഷ് അവാർഡുകൾ വിതരണം ചെയ്തു.
ഇൻസ്‍പെയർ അവാർഡ്
കേന്ദ്രഗവൺമെന്റിന് കീഴിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് രാജ്യത്തെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്പെയർ അവാർഡിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സുദേവ് സുനിൽ തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളിൽ നവീന ശാസ്ത്ര ആശയങ്ങൾ വളർത്തുന്നതിനും കുട്ടിശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏർപ്പെടുത്തിയ ഈ അവാർഡിന് കേരളത്തിൽനിന്ന് 315 പേർ മാത്രമേ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. പാചകം ചെയ്തെടുക്കുന്ന ചോറിൽ നിന്ന് പാചകം ചെയ്യാൻ ഉപയോഗിച്ച വെള്ളം എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള സംവിധാനമാണ് സുദേവ് ശാസ്ത്ര പ്രോജക്ട് ആയി സമർപ്പിച്ചത്. ഉമ്മത്തൂരിലെ നടുവിലക്കണ്ടി സുനിലിന്റെയും ലിസിയുടെയും മകനാണ് ലിറ്റിൽകൈറ്റ്സ് യൂനിറ്റ് ലീഡർ കൂടിയായ സുദേവ്. മികച്ച നേട്ടം കൈവരിച്ച സുദേവിനെ സ്കൂൾ മാനേജ്‍മെന്റും സ്റ്റാഫും അനുമോദിച്ചു