എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര സെമിനാർ

പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കരുത്തോടെ നേരിടാൻ ശാസ്ത്രചിന്തയും പ്രശ്ന പരിഹാരത്തിനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധവും കുട്ടികളിൽ വളർത്തേണ്ടതുണ്ടെന്ന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ അഭിപ്രായപ്പെട്ടു. ശാസ്ത്രരംഗവും ശാസ്ത്ര സെമിനാറും ദേശീയ അധ്യാപക അവാർഡ് ജേതാവും ശാസ്ത്ര ഗവേഷകനുമായ നിയാസ് ചോല ഉദ്ഘാടനം ചെയ്തു. മെഹന ഫാത്തിമ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ശാസ്ത്ര ആശയങ്ങൾ പങ്കുവെക്കാനുള്ള ഐഡിയ ബോക്സിന്റെ സമർപ്പണം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ശാസ്ത്ര രംഗം ജില്ലാ കൺവീനർ പ്രശാന്ത് മുതിയങ്ങ ,മജീദ് കൂളിമാട് , ടി കെ ആമിന, അസ്‌ലം കളത്തിൽ, ഷബീർ വാണിമേൽ, കെകെ റസിയ, കെ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു. സൻഹ ഫാത്തിമ സ്വാഗതവും കെ സി അഷ്റഫ് നന്ദിയും പറഞ്ഞു.

ചിത്രശാല


പരിസ്ഥിതി ദിന ക്വിസ്

സയൻസ് ക്ലബ്ബ് നടത്തിയ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ശിവാനി കെടികെ 8A ഒന്നാം സ്ഥാനവും സാൻലിയ ആർ ദിനേശ് 8D രണ്ടാം സ്ഥാനവും അൽവിന കെ 8A, തമന്ന സിറാജ് 10G, ഹുസ്ന സ്വദഫ് 10D എന്നിവർ മൂന്നാം സ്ഥാനവും നേടി.