എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ വാർഷികവും യാത്രയയപ്പും

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർഷികവും യാത്രയയപ്പും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. മാനേജ്‍മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജലീൽ കൊട്ടാരം, ആർ പി ഹസ്സൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, എ ആമിന ടീച്ചർ,  പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്‍ മാസ്റ്റർ കെ കെ ഉസ്മാൻ, ഹമീദ് അമ്പലത്തിങ്ങൽ, കുഞ്ഞബ്ദുള്ള മാസ്റ്റർ കൊത്തിക്കുടി, യു സി വാഹിദ്, അൻസാർ കൊല്ലാടൻ, അഹമ്മദ് ചെറ്റക്കണ്ടി, കെ സി റഷീദ്, ഇ സി അനീസുദ്ദീൻ, ടി ബി മനാഫ്, കളത്തിൽ അസ്‌ലം എന്നിവർ സംസാരിച്ചു.

യുവ എഴുത്തുകാരി ആയിഷ അലിഷ്ബയെ അനുമോദിച്ചു. പ്രശസ്ത ഗായിക ഫാസില ബാനു, ഓടക്കുഴൽ സംഗീതജ്ഞനായ ആഷിഖ് തിരൂർ എന്നിവർ നയിച്ച കലാപ്രകടനങ്ങളും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. അധ്യാപകരായ എം പി സലീം, കെ കുഞ്ഞബ്ദുള്ള എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.