എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/എസ് എസ് എൽ സി വിജയാരവം

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് എൽ സി വിജയാരവം   

എസ് എസ് എൽ സി വിജയാരവം

     

ഉമ്മത്തൂർ  എസ് ഐ ഹയർസെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ പിടിഎ, മാനേജ്മെൻ്റ്, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വിജയാരവം പരിപാടി മാനേജിങ് കമ്മിറ്റി ട്രഷറർ ആർ പി ഹസൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്‍റ്റർ ഇൻ ചാർജ് ടി കെ ഖാലിദ്  അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി സെക്രട്ടറി ടി എ സലാം അനുമോദന പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ അബൂബക്കർ , കെ സി റഷീദ് , മഹമൂദ് പൂള, അസ്ലം കളത്തിൽ, അമ്പലത്തിങ്കൽ മുഹമ്മദലി, സംവൃത മനോജ് , ഫാത്തിമ റിസാ കല്ലോളി , നൗഷാദ് പുത്തലത്ത് , ടി കെ മനോജൻ , വി പി ഷീബ, കെ രഞ്ജിനി, എം പി ഹസീന, എ ജമീല, പി സഫീറ, ടി കെ ആമിന തുടങ്ങിയവർ സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് സ്വാഗതവും വിജയോത്സവം കൺവീനർ പി കെ ഷമീമ നന്ദിയും പറഞ്ഞു.