എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
190 ൽ അധികം രാജ്യങ്ങളിലായി ലക്ഷകണക്കിന് മനുഷ്യ ജീവൻ അപഹരിച്ചു മരണ നൃത്തമാടുന്ന കൊറോണ വൈറസിനെ അതിജീവിക്കുവാൻ ലോകം പ്രതിരോധക്കോട്ട കെട്ടി ചേർന്ന് നിൽക്കുകയാണ്. ഇയാംപാറ്റകളെ പോലെ ഓരോ നിമിഷവും മനുഷ്യ ജീവൻ പൊലിയുകയാണ്. വികസിത രാജ്യങ്ങൾ പോലും പകച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തി എന്റെ കേരളം ലോകത്തിന് വഴികാട്ടുന്നു. ഭീഷണി ഒഴിഞ്ഞിട്ടില്ല. ജനം വീട്ടിലാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായ അടച്ചുപൂട്ടൽ അക്ഷരാർത്ഥത്തിൽ മനുഷ്യജീവിതം സ്തംഭിപ്പിച്ചു. എന്റെ തലമുറയടക്കം നിരവധിപേർക്ക് ഇത് പുതിയ അനുഭവമാണ്. കളിചിരികൾ തിരികെയെത്തി, ഊണുമുറികൾ ഉല്ലാസമാക്കുന്നു. വായനയും സിനിമയും കഥയും കവിതയും പൂവിടുന്നു. ഒരിക്കൽപോലും കാണാത്ത വിരിഞ്ഞു നിൽക്കുന്ന തുമ്പയും തുളസിയും ആദ്യ കാഴ്ചകൾ ആകുന്നു. ഒന്നുറപ്പ്. ഈ കോവിഡ് കാലം ഒരുപാട് പഠിപ്പിക്കുന്നുണ്ട്. ആരാധനക്ക് ആലയങ്ങൾ ആവശ്യമില്ല. വിവാഹത്തിന് ആർഭാടം ആവശ്യമില്ല. മൃതശരീരം കെട്ടുകാഴ്ചക്ക് വെക്കേണ്ടതില്ല. അനാവശ്യ മരുന്ന് തീനികൾക്ക് വിശ്രമം. അങ്ങനെ എന്തെല്ലാം. ആർത്തിരമ്പുന്ന ഒരു മഴയും തോരാതിരിക്കില്ല. ഈ കാലവും കടന്നുപോകും. നാം അതിജീവിക്കും.
നിത നിവാസ്
8B എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം