എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തീവണ്ടി

അപ്പൂ നീ എവിടാ.....

ഞാൻ മുത്തച്ഛൻ്റെടുത്താണമ്മേ ....

നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്.ആ കിളവൻ്റടുത്ത് പോകരുതെന്ന്...

എന്താ അമ്മേ ഞാൻ മുത്തച്ഛൻറടുത്ത് പോയാൽ..

അയാളൊരു പഴഞ്ചനാ.. വലിയ നിലയിലേക്ക് എത്തേണ്ട നീ അയാളോട് സംസാരിച്ചാൽ അത് നിൻ്റെ സ്വഭാവത്തെ മ്പാദിക്കും. പോയിരുന്ന് പഠിക്ക്, മേലാൽ ആ മുറിയിൽ കയറിപ്പോകരുത്.

അമ്മ പറഞ്ഞതോർത്ത് ഞാനെൻ്റെ മുറിയിൽ പോയി കിടന്നപ്പോ പല ചിന്തകളും എൻ്റെ മനസ്സിലേക്ക് വന്നു.

എത്ര സന്തോഷത്തോടെയായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. മുത്തച്ഛന് വയ്യായ്ക കൂടി വരുന്നതോടെ വീട്ടിലെ സന്തോഷവും കുറഞ്ഞ് വന്നു.ഈയടുത്തായി മുത്തച്ഛന് എഴുന്നേക്കാൽ പോലും പറ്റാതായപ്പോ വീടിൻ്റെ അടുക്കള ഭാഗത്തുള്ള മുറിയിൽ ചവറു തള്ളുന്നത് പോലെ തള്ളിയത്. ആൾക്കാര് കണ്ടാൽ കുറച്ചിലാണത്രേ...

കുറച്ച് ദിവസായി അച്ഛനും അമ്മയും എന്തൊക്കെയോ പിറുപിറുക്കുന്നു 'അതാലോജിച്ചു കിടക്കുമ്പോഴാ മുറ്റത്ത് ഒരു കാറിൻ്റെ ശബ്ദം കേട്ടത്. ജനൽ വഴി താഴേക്ക് നോക്കിയപ്പോൾ മുത്തച്ഛനെ കാറിൽ കയറ്റുന്നു .. പിറകേ അമ്മയും അച്ഛനും '

എനിക്കപ്പോൾ തീവണ്ടിയാണ് ഓർമ്മ വന്നത്. ഒരു ബോഗിക്ക് പിറകെ മറ്റൊരു ബോഗി പിറകെ പോകാൻ ഒരുങ്ങുന്നത് പോലെ.......

ആദിഷ് പി.വി.
7 എ എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ