എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
വേനൽക്കാല അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമൽ. അപ്രതീക്ഷിതമായി വന്ന കൊറോണ രോഗം കാരണം ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. അവൻ്റെ അച്ഛൻ കടയിൽ പോയി വന്നതിനു ശേഷം കൈയും കാലും സോപ്പ് ഉപയോഗിച്ചു ശുചിയാക്കി. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ അമലിനോട് പറഞ്ഞു, തൻ്റെ കാലത്തു പുറത്തു പോയി വരുന്ന സമയം ഉമ്മറത്ത് കിണ്ടിയിൽ വെള്ളം ഉണ്ടായിരിക്കും. അത് ഉപയോഗിച്ച് കൈയും കാലും കഴുകിയശേഷം മാത്രമേ വീട്ടിൽ കയറാറുള്ളൂ. പുതുതലമുറ ഇത് ശീലമാക്കിയിരുന്നുവെങ്കിൽ ഇതുപോലുള്ള രോഗങ്ങൾ വരില്ലായിരുന്നു. എപ്പോഴുള്ളവരിൽ പോഷകാംശം കുറഞ്ഞ ഭക്ഷണ രീതിയാണ്. അതുകൊണ്ടുതന്നെ പ്രതിരോധശക്തി എല്ലാവരിലും കുറവാണ്. അതിനാലാണ് രോഗങ്ങളെ പ്രതിരോധിക്കാൻ പറ്റാത്തതും. മുത്തച്ഛൻ്റ ഈ വാക്കുകൾ അവൻ്റെ മനസ്സിൽ തട്ടി. ശുചിത്വമായി ഇരിക്കുമെന്ന് അവൻ തീരുമാനമെടുത്തു. മറ്റുള്ളവരെ ഇത് അറിയിക്കണമെന്ന് അവൻ നിശ്ചയിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ