എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലം

മാറ്റണം മാറ്റണം നമ്മളീ കൊറോണയെ
ലോകത്തു നിന്ന് തന്നെ തുരത്തണം,
ഭയപ്പെടേണ്ട, കരുതലോടെ
ഒരുമയോടെ നിന്നീടാം.

ഒരുമയോടെ കൂടിനിന്നു
കൊറോണയെ ചെറുത്തീടാം,
കൈകൾ നാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകണം.

തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും,
മുഖം മറച്ചു ചെയ്യണം
തകർക്കണം തുരത്തണം നമ്മളീ കൊറോണയെ..

മാസ്ക് കൊണ്ട് മുഖം മറച്ചും
ഗ്ലൗസു കൊണ്ട് കൈ മറച്ചും,
വൈറസിനെ അകറ്റിടാം
കരുതലോടെ നീങ്ങിടാം.

കൂട്ടമായി പൊതു സ്ഥലത്തു
ഒത്തുചേരൽ നിർത്തീടാം,
മുന്നിൽ നിന്ന് പടനയിച്ചു
കൂടെയുണ്ട് പോലീസും.

വെറുതെയുള്ള ഷോപ്പിംഗുകൾ
വേണ്ട നമ്മൾ നിർത്തീടാം,
പുറത്തുപോയി വീട്ടിൽ വന്നാൽ
അംഗശുദ്ധി ചെയ്തിടാം.

നാട്ടിലെത്തും വിദേശികൾ
ഗൃഹങ്ങൾ തന്നെ വാഴിടാം,
ഭരണകൂട നിയന്ത്രണങ്ങൾ
ഒക്കെയും പാലിച്ചീടാം.

രാവും പകലും കഷ്ട്ടപ്പെടുന്ന
ഡോക്ടർമാരെ വന്ദിച്ചീടാം,
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം.
 

ബിസ്മിന എൽ.എസ്
7 A എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത