<ഒര്യ യാത്ര പോയാലോ>
എന്റെ പേര് തീർത്ഥാസുതൻ ഞാൻ എസ് എൻ സി എം എൽ പി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. എൻ്റെ സ്‌കൂളിൽ നിന്നും ഈ വർഷം മലമ്പുഴ പാലക്കാട് ഫാന്റസി പാർക്ക് എന്നിവിടങ്ങളിലേക്കാണ് വിനോദയാത്ര പോയത്. എൻ്റെ ഈ വർഷത്തെ വിനോദയാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത്.
നാളെ രാവിലെ ടൂർ പോകണം. നേരത്തെ കിടന്നെങ്കിലും ഉറക്കം വരുന്നതേയില്ല. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി ഞാൻ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു. ആറുമണിക്ക് കൃത്യം വണ്ടി വരുമെന്നാണ് ടീച്ചർ പറഞ്ഞത് പെട്ടെന്നുതന്നെ പല്ലു തേച്ച് കുളിച്ചു. യൂണിഫോം ഇടണമെന്ന് ടീച്ചർ പറഞ്ഞതിനാൽ യൂണിഫോമും ഇട്ട് 5:30 ന് തന്നെ ഞാൻ ഭക്ഷണവും കഴിച്ച് റെഡിയായി. ശർദ്ദിക്കുമോ എന്ന് ഒരു പേടിയുള്ളതിനാൽ തലേദിവസം സ്‌കൂളിൽ നിന്നും കിട്ടിയ ഛർദ്ദിക്കാതിരിക്കാൻ ഉള്ള ഗുളികയും കഴിച്ചു അച്ഛനോട് സാധനങ്ങൾ വാങ്ങിക്കാനുള്ള പൈസയും ചോദിച്ചു. അച്ഛൻ്റെ കയ്യിൽ ചില്ലറ ആയിട്ട് ഇല്ലാത്തതിനാൽ ഒന്നും വാങ്ങണ്ട എന്ന് തീരുമാനിച്ചു. കൃത്യം ആറുമണിക്ക് തന്നെ റോഡിൽ ഇറങ്ങി നിന്നു. അവിടെ നിന്ന മതി എന്നാണ് സ്‌കൂളിൽ നിന്നും പറഞ്ഞത്. ദൂരേക്ക് നോക്കി വണ്ടി വരുന്നതും കാത്തുനിന്നും കൃത്യം ആറുമണിക്ക് തന്നെ വണ്ടി വന്നു. റിൻവിൻ ട്രാവൽസ് എന്നായിരുന്നു വണ്ടിയുടെ പേര്. പല കളറിലുള്ള ലൈറ്റ് എല്ലാം ഇട്ട് ദൂരെ നിന്നും വണ്ടി വരുന്നത് കാണാൻ തന്നെ നല്ല രസമായിരുന്നു വണ്ടി വന്നു ഞാൻ വണ്ടിയിൽ കയറി വൈഗയുടെ അടുത്തായിരുന്നു ഞാൻ ഇരുന്നത്. സീമ ടീച്ചറും ജിജു സാറും ടൂറിന് വന്നില്ല. ഞാൻ ഏറ്റവും പുറകിലാണ് ഇരുന്നത് പാലക്കാട് മലമ്പുഴ ഫാൻറസി പാർക്കിലേക്കാണ് പോകുന്നത്. ഞറുക്കുറ്റി കവലയിൽ ചെന്നു. കുറെ കുട്ടികൾ അവിടെ നിന്നും കയറി പിന്നെ പട്ടയംകവല ജംഗ്ഷനിൽ നിന്നും കുറെകുട്ടികൾ അവിടെ നിന്നും കയറി പിന്നെ പട്ടയംകവല ജംഗ്ഷനിൽ നിന്നും കുറെ കുട്ടികൾ കയറി പിന്നീട് യാത്ര തുടർന്നു. തൃശ്ശൂർ എത്തിയപ്പോൾ ഒരു പെട്രോൾ പമ്പിൽ നിർത്തി. എല്ലാവരും ടോയ്‌ലറ്റിൽ പോയതിനുശേഷം വണ്ടി ഒതുക്കി നിർത്തി അപ്പവും വെജിറ്റബിൾ കറിയും ചായയും കുടിച്ചു. വീണ്ടും ഞങ്ങൾ വണ്ടിയിൽ കയറി യാത്ര തുടർന്നു കുതിരാൻ തുരങ്കത്തിലൂടെ വണ്ടി കടന്നുപോയി നല്ല രസമായിരുന്നു കൂട്ടുകാരെല്ലാവരും കൂകി വിളിച്ചു. ടീച്ചർമാർ എല്ലാവരും പാട്ടുപാടി ഞങ്ങളും കുറെ കുട്ടികൾ വണ്ടിയിൽ പാട്ടുപാടി. പിന്നെ ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് പാലക്കാട് ജില്ലയിലെ കോട്ടയിൽ ആയിരുന്നു. കോട്ടയുടെ ചരിത്രവും ടിപ്പുസുൽത്താനെ പറ്റിയും സാറ് ഞങ്ങൾക്ക് പറഞ്ഞു തന്നു. കോട്ടയുടെ മുകളിൽ കയറി കോട്ടയുടെ ചുറ്റും വെള്ളമായിരുന്നു ആമകളും മീനുകളും ഉണ്ടായിരുന്നു. കോട്ട മുഴുവൻ ചുറ്റി നടന്നു കണ്ടു. അവിടെ നല്ല കാണാൻ രസമുള്ള ധാരാളം കാഴ്‌ചകൾ ഉണ്ടായിരുന്നു. കുറെ ഫോട്ടോ എടുത്തു. ആ കോട്ടയ്ക്കുള്ളിൽ ഒരു അമ്പലം ഉണ്ടായിരുന്നു അവിടെ ധാരാളം ആളുകൾ സന്ദർശനത്തിനായി എത്തിയിട്ടുണ്ട്. പിന്നീട് ഞങ്ങൾ വണ്ടിയിൽ കയറി നേരെ മലമ്പുഴക്ക് പോയി മലമ്പുഴ എത്തിയപ്പോൾ ആദ്യം കയറിയത് സ്നേക്ക് പാർക്കിൽ ആയിരുന്നു. അവിടെ പലയിനം പാമ്പുകളെ കണ്ടു. പെരുമ്പാമ്പ്, പച്ചിലപ്പാമ്പ്, രാജവെമ്പാല, വെള്ളിക്കെട്ടൻ, മഞ്ഞ ചേര, ചേര അങ്ങനെ അങ്ങനെ അങ്ങനെ വിവിധതരം പാമ്പുകൾ. പിന്നെ പെരുമ്പാമ്പിന്റെ കൂട്ടിൽ ആമകളെ കണ്ടു മുതലയെയും കണ്ടു. ഒരു പെരുമ്പാമ്പ് ഒരു വർഷം 100 മുട്ടകൾ ഇടുമെന്ന് ദിവ്യ ടീച്ചർ ഞങ്ങൾക്ക് പറഞ്ഞു തന്നു. അവസാനം എ സി മുറിയിൽ കിടക്കുന്ന രാജവെമ്പാലയെയാണ് കണ്ടത്. പിന്നീട് ഞങ്ങൾ പോയത് മലമ്പുഴ ഡാമിലേക്ക് ആണ്. സാറ് ഞങ്ങൾക്കെല്ലാവർക്കും ടിക്കറ്റ് എടുത്തു. ഡാമിലേക്ക് ഞങ്ങൾ നടന്നു. ഡാമിന്റെ പ്രവേശന കവാടത്തിലൂടെ കടന്ന് ചെല്ലുമ്പോൾ തന്നെ നിറയെ പല കളറിലുള്ള പൂക്കൾ ഉണ്ടായിരുന്നു. നല്ല മനോഹരമായ കാഴ്‌ച. പക്ഷേ നല്ല വെയിലായിരുന്നു അതായത് നട്ടുച്ച. എനിക്കാണെങ്കിൽ ചെറുതായി തലവേദന എടുക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് പാർക്കിൽ ചെന്ന് വെള്ളത്തിൽ കയറണം എന്നായിരുന്നു എൻ്റെ ചിന്ത. കുറച്ചു ദൂരം നടന്ന് ഡാമിന്റെ മുകളിൽ കയറി അവിടെ കുറെ കുരങ്ങന്മാർ ഉണ്ടായിരുന്നു. ഡാമിന്റെ മുകളിലൂടെ നടന്നപ്പോൾ കയറി നിൽക്കാനുള്ള ഒരു സ്ഥലത്ത് നിന്നപ്പോൾ പെട്ടെന്ന് കാറ്റു വന്നു ഞങ്ങളുടെ എല്ലാവരുടെയും ഡ്രസ്സ് പൊങ്ങിപ്പോയി. പിന്നെ ഡാമിന്റെ സ!!!!ഡിലൂടെ താഴേക്ക് ഇറങ്ങുന്ന വഴിയിലൂടെ ഞങ്ങൾ എല്ലാവരും താഴേക്ക് ഇറങ്ങി. മലമ്പുഴ യക്ഷി എന്നറിയപ്പെടുന്ന വലിയ ഒരു പ്രതിമ കണ്ടു. പിന്നീട് തൂക്കുപാലത്തിലൂടെ ആടിയും ഉലഞ്ഞും ഞങ്ങൾ മലമ്പുഴ പാർക്കിലേക്ക് വീണ്ടും കടന്നു. അവിടെനിന്നും ഞങ്ങൾ പിന്നീട് പോയത് ഫാൻ്റസി പാർക്കിലേക്ക് ആണ്. ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന ഹെയർ ബാൻഡും ക്ലിപ്പും എല്ലാം ബാഗിൽ വച്ച് ലോക്കറിൽ വച്ച് പൂട്ടി. പിന്നീട് ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനായി റസ്‌റ്റോറന്റിലേക്ക് പോയി നല്ല വെജിറ്റബിൾ ബിരിയാണി ആയിരുന്നു നല്ല വിശപ്പുണ്ടായിരുന്നതിനാൽ അതു മുഴുവൻ കഴിച്ചു. പിന്നീട് ഞങ്ങൾ 16 ഡി സിനിമ കാണാൻ പോയി. അവിടെനിന്നും കുറെ ചേട്ടന്മാർ ഒരു ത്രിഡി കണ്ണട തന്നു. ആ കണ്ണടയും വെച്ച് ഞങ്ങൾ ഇരുന്നപ്പോൾ ഞങ്ങൾ ഇരിക്കുന്ന സ്‌ഥലം ഒരു വണ്ടി പോലെ ഞങ്ങൾക്ക് തോന്നി. വലിയ ഒരു പാളത്തിലൂടെ ആ വണ്ടി ഇങ്ങനെ പോയിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു അസ്‌ഥികൂടം വന്ന് എന്റെ മടിയിലേക്ക് വീഴുന്നതുപോലെ തോന്നി. ഇടയ്ക്കിടയ്ക്ക് റോഡുകളും പാളങ്ങളും എല്ലാം മുറിഞ്ഞു പോകുന്നതുപോലെയും. കണ്ടുകഴിഞ്ഞപ്പോൾ പിന്നീട് ഞങ്ങൾ പോയത് കുറെ ചില്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു കൊട്ടാരത്തിനകത്തേക്കാണ്. എത്ര തിരഞ്ഞിട്ടും ഉള്ളിലേക്കുള്ള വഴി കിട്ടിയില്ല തിരഞ്ഞിട്ടും തിരഞ്ഞിട്ടും കിട്ടാതെ എങ്ങനെയൊക്കെയോ ഞങ്ങൾ വഴി കണ്ടുപിടിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നെ പോയതാണ് പൊളി. ഞങ്ങളുടെ കൂട്ടത്തിലുള്ള കുറച്ചുപേർ വെള്ളത്തിൽ കിടന്ന് തിമിർക്കുകയാണ്. ആകാശ ഊഞ്ഞാലിലാണ് അടുത്തത്. വട്ടം കറങ്ങി വട്ടം കറങ്ങി തലയും കറങ്ങി. പിന്നെ പോയത് തിരമാല വരുന്ന വലിയ പൂളിലേക്ക് ആണ്. എന്തു പറയാൻ തിരമാല വന്ന് എന്നെ അങ്ങ് വലിച്ചുകൊണ്ടുപോയി. വലിയ ആഴമില്ലാത്തതു കൊണ്ട് പേടിക്കാനൊന്നുമില്ല എന്തു പറയാൻ ഞാനാണെങ്കിൽ മുങ്ങിയും പൊങ്ങിയും അവിടെ കിടന്നു. മൂക്കിലും വായിലും ചെവിയിലും ഒക്കെ കുറച്ചു വെള്ളം കയറി. എന്നെ അലോനയാണ് പിടിച്ച് കയറ്റിയത്. പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി സ!ട്രൈക്കിംഗ് കാറിൽ കയറി അവിടെയും ഇവിടെയും ഒക്കെ ഇടിച്ചു പല പ്രാവശ്യം ഞങ്ങളുടെ കാറുകൾ കൂട്ടിയിടിച്ചു പിന്നെ ഗോസ്‌റ്റ് ഹൗസിൽ കയറി. പേടിച്ച് പേടിച്ചാണ് പുറത്ത് ഇറങ്ങിയത്. ഞങ്ങളുടെ കൂടെയുള്ള ഷിഫ്‌ന വലിയ വായിൽ കരഞ്ഞു. സാറ് ഷിയും കൊണ്ട് പുറത്തേക്ക് പോയി. പിന്നെ ഗുഹയിലൂടെ വന്നു വെള്ളത്തിൽ ചാടുന്ന ഒരു വഴിയുണ്ടായിരുന്നു. ഞാനും ജിയയും ഒരുമിച്ചു കയറി. പിന്നെ കൃത്യം നടുക്ക് എത്തിയപ്പോൾ അത് നിന്നുപോയി. അവിടെയാണെങ്കിൽ നല്ല ഇരട്ടും ഞാൻ പിന്നെ എഴുന്നേറ്റ് വലിച്ചുകൊണ്ടുപോയി. അങ്ങനെ ഞങ്ങൾ കളിയോട് കളി. സമയം പോയത് അറിഞ്ഞതേയില്ല. പിന്നെ റെയിൻ ഡാൻസും മറ്റ് വാട്ടർ റെയ്‌ഡുകളും അവിടുന്ന് പോരാനെ തോന്നിയില്ല. അഞ്ചു മണിയായപ്പോൾ ടീച്ചർ എല്ലാവരോടും കയറാൻ പറഞ്ഞു. ഞങ്ങളെല്ലാവരും പൂളിൽനിന്ന് കയറി. ഡ്രസ്സ് എല്ലാം മാറി. സാറ് ഐസ്ക്രീം വാങ്ങിത്തന്നു. പിന്നെ അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി. സത്യത്തിൽ അവിടെ നിന്നും പോരാൻ തോന്നിയില്ല വീണ്ടും ഞങ്ങൾ ഡാമിൻ്റെ അടുത്തേക്ക് പോയി. അവിടെ കുറെ സമയം ചെലവഴിച്ചു. ചായ കുടിച്ചു. കുറെ ഫോട്ടോസ് എടുത്തു കുറെ സമയം പുൽത്തകടിയിൽ വിശ്രമിച്ചു. സന്ധ്യയായപ്പോൾ ഡാമിൽ നിറയെ പല കളറിലുള്ള ലൈറ്റുകൾ ഇട്ടിരുന്നു. നല്ല രസമായിരുന്നു കാണാൻ. പിന്നീട് അവിടെ നിന്നിറങ്ങി കുട്ടികളെല്ലാം നിറയെ സാധനങ്ങൾ വാങ്ങി. വണ്ടിയിൽ കയറി നേരെ ഞങ്ങൾ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു. തൃശ്ശൂര് അടുത്തെത്താറായപ്പോൾ ഇന്ത്യൻ കോഫി ഹൗസിൽ കയറി ഞങ്ങൾ എല്ലാവരും മസാലദോശയും പൊറോട്ടയും ചായയും എല്ലാം കഴിച്ചു. അവിടെ കടകളിൽ നിരത്തി വെച്ചിരുന്ന കുറെ രസമുള്ള മിഠായികൾ ഉണ്ടായിരുന്നു. കുറച്ചു കുട്ടികൾ അത് വാങ്ങി. പിന്നീട് അവിടെ നിന്ന് ഞങ്ങൾ തിരിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു. ഏകദേശം 12 മണി ആയപ്പോൾ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ എത്തിച്ചേരുന്നു. എന്തുകൊണ്ടും നല്ല രസമുള്ള യാത്രയായിരുന്നു ഇത് എൻ്റെ കൂട്ടുകാരോടും അധ്യാപകരോടും ഒപ്പം എനിക്ക് ഒരു ദിവസം ചെലവിടാൻ കഴിഞ്ഞു. അതിമനോഹരമായ ഒരു ദിവസം....
</sncmlps> </ഒര്യ യാത്ര പോയാലോ>