എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/അക്ഷരവൃക്ഷം/കൊറോണയോ കോവിഡോ ?

കൊറോണയോ കോവിഡോ ?      


കൊറോണയും , കോവിഡ് 19ഉം ഇപ്പോൾ പടർന്ന്‌ പിടിച്ചു കൊണ്ടിരിക്കുന്ന വൈറസ് രോഗത്തിന്റെ പേരാണ് .ഒരേ രോഗത്തിന് തന്നെ വ്യത്യസ്ത പേരുകൾ വരുന്നത് എങ്ങനെയാണ്. വൈറസിനും രോഗത്തിനും പേരിടുന്നതിന്റെ രീതികൾ വ്യത്യസ്തമായതിനാലാണ് ഇത് .

ലോകത്ത്‌ പുതുതായി ഒരു വൈറസ് രോഗം പടരുമ്പോൾ വൈറസിന് ഒരു പേരും രോഗത്തിന് മറ്റൊരു പേരുമാണ് മിക്കപ്പോഴും ഉപയോഗിക്കുക എയ്ഡ്സ് എന്ന രോഗം ഇതിന് ഉദാഹരണമാണ്. എയ്ഡ്സ് നു കാരണമായ വൈറസിന്റെ പേര് HIV ,രോഗത്തിന്റെ പേര് AIDS.

ICTV ആണ് വൈറസിന് പേരുനൽകുക എന്നാൽWHO ആണ് രോഗത്തിന് പേര് നൽകുന്നത് . ജനിതിക ഘടനയെ അടിസ്ഥാനമാക്കിയുള്ള പേരാണ് വൈറസിന് നൽകുക .രോഗനിർണയം ,ചികിത്സ ,മരുന്ന്,പ്രതിരോധം തുടങ്ങിയവയ്ക്കുള്ള ഗവേഷണത്തിനും വികസനത്തിനും സഹായമാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് .

2019ൽ ചൈനയിലെ വുഹാനിൽ പടർന്നു തുടങ്ങിയ കൊറോണ വൈറസിന് 2003 ൽ ചൈനയിൽ തന്നെ ഉത്ഭവിച്ച കൊറോണ വൈറസുമായി സാമ്യം ഉണ്ട് .അതിനാൽ കൊറോണ വൈറസ് 2 എന്നാണ് ICTV ആദ്യം ഇതിനു പേര് നൽകിയത് .പുതിയ രോഗത്തിന് WHOനൽകിയ പേര് COVID 19 എന്നുമാണ്. ഈ രണ്ട് പേരുകളും അംഗീകരിച്ചത് 2020 ഫെബ്രുവരി 11 ന് ആണ് .ഡിസംബറിൽ രോഗവും വൈറസും തിരിച്ചറിഞ്ഞത് മുതൽ 2020 ഫെബ്രുവരി 11 ന് പേര് ലഭിക്കും വരെ ഇവ നോവൽ കൊറോണ വൈറസ് എന്നാണ് അറിയപ്പെട്ടത്.

ആമിന .എസ്
8A എസ് എൻ വി എസ് എച്ച് എസ് ,തൃക്കരുവ ,
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം