എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/അക്ഷരവൃക്ഷം/കാലാവസ്ഥാ മാറ്റം ?

Schoolwiki സംരംഭത്തിൽ നിന്ന്
കാലാവസ്ഥാ മാറ്റം      

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്കാലാവസ്ഥാ മാറ്റം.ആഗോളതാപനം ആണ് ഇതിന്റെ പ്രധാന കാരണം.കരകളായ കരകളെയൊക്കെ ചുട്ടുപൊള്ളിച്ചും പ്രളയ ഭീതിയിൽ ആഴ്‌ത്തിയും ഇന്ന് ഇത് ഭൂമിയെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് മൂലം സമുദ്ര ജലനിരപ്പിലുണ്ടാകുന്ന ഉയർച്ച കൊൽക്കത്ത ,മുംബൈ ,സൂറത്ത് ,ചെന്നൈ എന്നീ നാല് ഇന്ത്യൻ നഗരങ്ങൾക്ക് ഭീഷണിയാകും!അപൂർവ്വമായി മാത്രം മഴ പെയ്യുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവിടെ മഴ പെയ്യുക .എന്നാൽ പതിവിന് വിപരീതമായി പെരുമഴ പെയ്ത് മരുഭൂമിയിലും പ്രളയമുണ്ടാകുന്ന അവസ്ഥയാണ് ഇന്നുള്ളത് .2018 ജൂലൈയിൽ പെയ്ത മഴയിൽ ഗുജറാത്തിലെയും രാജസ്ഥാനിലേയും മരുഭൂമികളിൽ വലിയ വെള്ളപൊക്കമുണ്ടായി .ഇന്ത്യയിലെ ജലസമ്പത്തിന്റെ 80 ശതമാനവും കൃഷിക്കാണ് ഉപയോഗിക്കുന്നത് .ഈ സ്‌ഥിതി തുടർന്നാൽ ഇന്ത്യ പല കൃഷികളിൽ നിന്നും പിന്തിരിയേണ്ടിവരും .

നിറമില്ലാത്ത സ്‌ഫടികം പോലെ സുതാര്യമായ വസ്തുവാണ് വെള്ളം .മഴവെള്ളത്തെ രണ്ടായി തരം തിരിക്കാറുണ്ട്‌ .ഗ്രീൻ വാട്ടറും ,ബ്ലൂ വാട്ടറും.ഭൂമിയിൽ പതിക്കുന്ന മഴത്തുള്ളികളിൽ പുഴകളിലും കിണറുകളിലും സംഭരിക്കപ്പെടുന്ന വെള്ളമാണ് ബ്ലൂ വാട്ടർ.മണ്ണിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ജലമാണ് ഗ്രീൻ വാട്ടർ .ജല മലിനീകരണവും അന്തരീക്ഷ മലിനീകരണവും മൂലം ബ്ലൂ വാട്ടറിന്റെ അളവിൽ വലിയ കുറവാണ് ലോകമെങ്ങും ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ മാറ്റം നമ്മുടെ ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കും. അന്തരീക്ഷ താപനിലയിലെ ചെറിയ വർധന പോലും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു .

രാജശേഖരൻ. എൻ
8A എസ് എൻ വി എസ് എച്ച് എസ് ,തൃക്കരുവ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം