എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ലോകത്തിലെ ഇന്നത്തെ സാഹചര്യം അനുസരിച്ചു രോഗപ്രതിരോധം എന്ന വിഷയം വളരെ പ്രധാനപെട്ടതാണ്. ശരീരത്തിന് ബാധിക്കുന്ന വൈറസുകളെ ചെറുക്കാൻ ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് കഴിയാതെ വരുന്നു. കാരണം വിഷമയം ആയ ആഹാരങ്ങൾ കൊണ്ടും നിയന്ത്രണം ഇല്ലാത്ത ആഹാര രീതികൾ കൊണ്ടും ആണ്.. കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ശരീരത്തിന്റെ അധ്വാനം അനുസരിച് മാത്രമേ ഭക്ഷണം കഴിക്കാവൂ.. ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജം പ്രയോജനപ്പെടുത്താൻ കഴിയാത്തവരുടെ ശരീരത്തിൽ അത് കൊഴുപ്പായി ശേഖരിക്കപ്പെടുന്നു.. ശരീരത്തിന് അത്യാവശ്യമായ പോഷക ആഹാരങ്ങൾ പോലും മിതമായേ കഴിക്കാവൂ. അധികമായാൽ അമൃതും വിഷമാണെന്ന് ഓർക്കണം.. അതുപോലെ തന്നെ അധികമായി കഴിക്കുന്ന മരുന്നുകൾ പോലും നമുക്ക് നാളെ ദോഷമായി മാറാം. സ്ഥിരമായ വ്യായാമവും കൃത്യമായ ആഹാര രീതികളും ഒരു പരിധി വരെ രോഗങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ആണ് പെട്ടെന്ന് രോഗങ്ങൾ പിടിക്കുന്നത്. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ പ്രധാനം ആണ് നാം കഴിക്കുന്ന ആഹാരങ്ങളും വൃത്തിയുള്ളതാണെന്നു ഉറപ്പ് വരുത്തേണ്ടത്. പഴങ്ങൾ, പച്ചക്കറികൾ, കൃത്യമായ വ്യായാമം, നല്ല ഉറക്കം എന്നിവ രോഗപ്രധിരോധത്തെ ശക്തിപെടുത്തും.. ഒരു നല്ല ആരോഗ്യം ഉള്ള തലമുറയെ വാർത്തെടുക്കാൻ നമുക്ക് ശ്രമിക്കാം.

നന്ദന വി ആർ
(4 എ) എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം