സഹായം Reading Problems? Click here


എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/ഒരു കൊറോണ കാലഘട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരു കൊറോണ കാലഘട്ടം


സന്തോഷകാലത്തിനിടയിലേക്ക്
ഒരു കഷ്ടകാലം വന്ന് ഭവിച്ചിടുന്നു
കൊറോണ എന്ന നാമമുള്ള ഒരു വൈറസാണീ ദുഃഖകാലം

മനുഷ്യ൪ക്കിടയിൽ കടന്നുകൂടിയ ഈ മഹാമാരി
മനുഷ്യനെ തന്നെ നശിപ്പിച്ചിടുന്നു
ലോകമാകെയുള്ള മരണസംഖ്യ ലക്ഷങ്ങൾ പിന്നിട്ട് നിൽക്കുന്നു.

മരണസംഖ്യയിൽ ഒന്നാമതായി ബ്രിട്ടണും
അമേരിക്കയും നിലകൊള്ളുന്നു.
രോഗം സ്ഥിതീകരിച്ച ജനങ്ങളാവട്ടെ ഐസൊലേഷനിൽ കഴിഞ്ഞി‍‍ടുന്നു

ജനങ്ങളെ രോഗവിമുക്തരാക്കുവാനായി
പരിശ്രമിച്ചുകൊണ്ട് ഡോക്ടറും നഴ്സ്മാരും
സ്വന്തം ജീവ൯ പണയം വെച്ചുകൊണ്ട് ജനങ്ങ‍‍‍ൾക്കായിവർ നിലകൊള്ളുന്നു.

രോഗംവരുമെന്ന ഭയത്തോടുകൂടി വീട്ടിൽ കഴിയുന്നു ജനങ്ങൾ
സർക്കാർ നിർദ്ദേശങ്ങളനുസരിച്ച്കൊണ്ട് നമുക്കീ വൈറസിനെ തടയാം
നമ്മളതിജീവിക്കും ലോകമതിജീവിക്കും
ഈ കൊറോണ വൈറസി൯ കാലഘട്ടം
 

ദേവിക.എ
10 സി എസ്.എ൯.വി.എച്ച്.എസ്.എസ്.നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത