എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ ഒരു മഹാവിപത്ത് '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു മഹാവിപത്ത്

മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ന്യുമോണിയയും മറ്റുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകും.മരണവും സംഭവിക്കാം മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ്,ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യനിലും രോഗകാരിയാകാറുണ്ട്.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ച SARS [സഡൻ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം] 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.2012-ൽ സൗദി അറേബ്യയിൽ MERS [മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം] കൊന്നൊടുക്കിയത് 858 പേരെയാണ്.ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധയാണ്.നിഡോവൈറലസ് എന്ന നിലയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോ കൊറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ. ഈ വൈറസിന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്‌ക്കായും ജോലി ആവശ്യത്തിനായും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ.ആശുപത്രികളുമായോ പൊതു ഇടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റുമുപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937-ലാണ് ആദ്യമായി കോറോണവൈറസിനെ തിരിച്ചറിഞ്ഞത്.ജലദോഷത്തിന് പതിനഞ്ചുമുതൽ മുപ്പത് ശതമാനം വരെ കാരണം ഈ വൈറസുകളാണ്.കഴിഞ്ഞ എഴുപത് വർഷങ്ങളായി,കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി,കുതിര,കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ആരോഗ്യ പരിചരണത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായ കേരളം മെല്ലെ മെല്ലെ കോവിഡിനെ പിടിച്ചു കെട്ടിക്കൊണ്ടിരിക്കുകയാണ്.ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളെക്കാൾ കൂടുതലാണ് രോഗം ഭേദമാകുന്നവരുടെ എണ്ണം.ഈ വിപത്തിനെ നേരിടാൻ നമുക്ക് കഴിയും.നാം ഒത്തുചേർന്നുകൊണ്ട് ഇതിനെ നേരിടാം.

സരോമ.എ.എസ്
8D എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം