എസ്.എൻ.യു.പി.എസ് കൂടൽ ജങ്‌ഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്.

എസ്.എൻ.യു.പി.എസ് കൂടൽ ജങ്‌ഷൻ
വിലാസം
കൂടൽ

എസ്.എൻ. യു. പി. എസ്. കൂടൽ
,
കൂടൽ പി.ഒ.
,
689693
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0473 4270807
ഇമെയിൽsnupskoodal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38748 (സമേതം)
യുഡൈസ് കോഡ്32120302304
വിക്കിഡാറ്റQ87599709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെസി എസ്‌ ധരൻ
പി.ടി.എ. പ്രസിഡണ്ട്ദിലീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ ഷിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്. കൂടൽ പ്രദേശത്തു ഒരു യു. പി. സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രദേശവാസിയായ ശ്രീ. പി. കെ. കുഞ്ഞിരാമൻ അവർകൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീനാരായണ യു. പി. സ്കൂൾ എന്ന നാമധേയത്തിലുള്ള ഈ വിദ്യാലയം 1976 ൽ സ്ഥാപിതമായി.

കൂടൽ പോലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും സമീപമായി 1 ഏക്കർ 27 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശ്രീ. പി. കെ. കുഞ്ഞിരാമൻ സ്ഥാപക മാനേജരായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1977 ൽ ശ്രീ. ടി. എൻ. ദാമോദരൻ തറമേലിന് കൈമാറ്റം ചെയ്യപ്പെട്ടു. നിലവിൽ ഈ സ്ഥാപനത്തിന്റെ അമരക്കാരൻ പാറുവേലിൽ ശ്രീ. സലിം കുമാർ അവർകൾ ആണ്. 2012 മുതലാണ് അദ്ദേഹം ഇതിന്റെ ചുമതലയേറ്റത്. തുടക്കത്തിൽ രണ്ടു കെട്ടിടങ്ങളിലായി പത്തോളം ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. ആദ്യം അഞ്ചാം തരമായി തുടക്കം കുറിച്ച ഈ കലാലയം ആറും ഏഴും തരംകൂടി തുടങ്ങിയപ്പോൾ ആകെയുള്ള കുട്ടികളുടെ എണ്ണം 425 ആയി ഉയർന്നു. 9 ഡിവിഷനുകൾ ഉണ്ടായിരുന്നു.

ഈ കലാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി. രത്നകുമാരി ആയിരുന്നു. തുടർന്ന് വിലാസിനി, കമലമ്മ, കനകമ്മ, സുധാകുമാരി, ഭാനമ്മ, ശോഭന, ഭാരതിയമ്മ, ശിവാനന്ദൻ, സീനത്, ലീലാമ്മ, ശാന്തകുമാരി, രാധാമണി, നസീമ ബീവി, സാബു, ലൈല, സുരേന്ദ്രൻ (പ്യൂൺ) എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് ഈ കലാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി. ഷെസി. എസ്. ധരനാണ്. അധ്യാപകരായ ശ്രീ.രതീഷ്.ആർ.നായർ, ശ്രീ. രാജീവ് കുമാർ, ശ്രീ. അഭിഷേക് കൃഷ്ണൻ, ശ്രീമതി.മായ എന്നിവരും ശ്രീമതി.ജിനി (ഓഫീസ് അസിസ്റ്റന്റ്), ശ്രിമതി. ലത (ആയ) തുടങ്ങിയവരും ഇവിടെ നിലവിൽ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1. നിലവിലെ ആവശ്യത്തിനുള്ള സ്കൂൾ കെട്ടിടങ്ങൾ ഉണ്ട്.

2. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്

3. ക്ലാസ് ലൈബ്രറി, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുണ്ട്.

4. വാഹന സൗകര്യം ഉണ്ട്

5. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശുചിമുറികൾ

6. വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. രത്നകുമാരി

2. വിലാസിനി കെ.എൻ.

3. സുധാകുമാരി

4. ഭാരതിയമ്മ

5. ലീലാമ്മ

6. രാധാമണി പി.

7. ശാന്തകുമാരി പി.എൻ.

മികവുകൾ

അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1. ഷെസി എസ് ധരൻ (പ്രഥമാധ്യാപിക)

2. രതീഷ് ആർ.നായർ (യു.പി.എസ്.ടി.)

3. രാജീവ് കുമാർ (യു.പി.എസ്.ടി.)

4. അഭിഷേക് കൃഷ്ണൻ (സംസ്‌കൃതം)

5. മായ. വി. ശേഖർ (ഹിന്ദി)

6. ജിനി എം. എസ്. (ഓഫീസ് അസിസ്റ്റന്റ്)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ടയിൽ നിന്ന് - കുമ്പഴ - കോന്നി - വകയാർ - മുറിഞ്ഞകൽ - കൂടൽ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 100 മീറ്റർ.
  • പുനലൂരിൽ നിന്ന് - പത്തനാപുരം - കലഞ്ഞൂർ - കൂടൽ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 100 മീറ്റർ.
Map

|}