എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണകാലത്തെ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണകാലത്തെ വിശേഷങ്ങൾ    

കൊറോണകാലത്തെ വിശേഷങ്ങൾ

"കൊറോണാകാലം നല്ലതായിരുന്നു... "

"ഈ അവധികാലത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. അമ്മയുടെ വീട്ടിൽ പോകണം, വലിയച്ഛനെയും വലിയമ്മയെയും കാണണം.... പക്രുവിന് ഏറ്റവും ഇഷ്ടപ്പെട്ട 'കപ്പലണ്ടി മുട്ടായി 'വാങ്ങി കൊണ്ടുചെന്നു കൊടുക്കണം (അമ്മയുടെ വീട്ടിലെ പട്ടിക്കുട്ടിയാണ് പക്രു. ) പക്ഷേ കൊറോണ എന്ന ഭീകരൻ ഈ ലോകത്തെഎന്നപോലെ എന്റെ കൊച്ചു മോഹങ്ങളെയും ബന്ധനത്തിലാക്കിക്കളഞ്ഞു. എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്... ഈ കാലത്തെയും നമ്മൾ അതിജീവിയ്ക്കുമെന്ന്. കുറേനാൾ വീട്ടിലിരിക്കേണ്ടിവരും. എന്നാലും അതെല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടിയല്ലേ.... നമ്മുടെ രക്ഷിതാക്കൾ പറയുന്നത് ഇപ്പോൾ അനുസരിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും നമുക്കൊന്നും കാണാൻ കഴിയാതെ വന്നെങ്കിലോ...... ! ഇപ്പോൾ എല്ലാവർക്കും ഇഷ്ടംപോലെ സമയമുണ്ട്. അച്ഛനുമമ്മയ്ക്കും മകളായ എന്നെ സ്നേഹിക്കുവാനും എന്റെ പ്രശ്നങ്ങൾകേട്ട് പരിഹരിക്കുവാനും എല്ലാം. വീട്ടിലെ മുത്തച്ഛനും മുത്തശ്ശിക്കും ഇത്ര നല്ല കഥകൾ അറിയാമായിരുന്നെന്നും അവർ ഇത്രത്തോളം അറിവുള്ളവരായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കുവാനും സാധിച്ചത് ഈ കൊറോണാ കാലത്താണ്. പിന്നെയുള്ളത് എന്റെ ഭക്ഷണകാര്യത്തിലെ മാറ്റങ്ങളാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന മായംകലർത്തിയ പലഹാരങ്ങളൊക്കെയും ശരീരത്തിന് ഹാനികരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിനുപകരം നമ്മുടെ തൊടികളിൽതന്നെ വിളയിക്കാവുന്ന പയർ, പാവൽ, ചീര, മത്തൻ, മുരിങ്ങ, തകര, പൊന്നാരിവീരൻ തുടങ്ങിയവ കാൽസ്യത്തിന്റെ കാലവറകളാണെന്നും ഇനിയെന്നും ഇതൊക്ക ഭക്ഷണത്തിൽ ഉൾപെടുത്താനാവുമെന്നും ഞാൻ നിച്ഛയിച്ചുകഴിഞ്ഞു. ഈ സീസണിൽ കിട്ടുന്ന പറമ്പിലെമാമ്പഴത്തിനും ചക്കപ്പഴത്തിനുമൊക്കെ എന്ത് രുചിയാണ്.... ഹായ് ! പിന്നെ ഒരുകാര്യംകൂടി ഓർത്തുപോകുന്നു.... കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ അവസ്ഥയിലാണ് ഇന്ന് മനുഷ്യരെല്ലാവരും. അതെത്ര ദുഷ്കരമാണെന്ന് നാം മനസ്സിലാക്കി. അപ്പോപ്പിന്നെ ജീവജാലങ്ങളെ എന്തിനാണ് നാം ബന്ധനത്തിലാക്കുന്നത്? അവയ്‌ക്കൊക്കെയും നമുക്ക് സ്വാതന്ത്ര്യം കൊടുക്കാം. ഈ കൊറോണാ കാലത്ത് മനുഷ്യനില്ലാത്ത സ്വാതന്ത്ര്യം പക്ഷിമൃഗാദികൾക്ക് ലഭിക്കട്ടെ. അവർ ഈ ലോകത്ത് സ്വൈര്യമായി വിഹരിക്കട്ടെ..... "

വിജയലക്ഷ്മി കെ. വി
3 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം