എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/വിസ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
വിസ്മയം


 
വിസ്മയം വിസ്മയം എനിക്കെല്ലാം വിസ്മയം
ഈ പ്രപഞ്ചത്തിൽ കാണുന്നതെല്ലാം എനിക്ക് വിസ്മയം

പുലർകാല വേളയിൽ ഉദിച്ചുയരുന്ന സൂര്യനും
കളകളം ഒഴുകുന്ന നീർച്ചാലുകളും
അരുണകിരണങ്ങൾ തിളങ്ങിനിൽക്കുന്ന പുൽക്കൊടികളും
നയന മനോഹരം എത്ര സുന്ദരം

ഇനിയും എന്റെ നയനങ്ങൾക്കേറെ
യുണ്ട് പറയുവാൻ സൂര്യനെ നോക്കി പുഞ്ചിരി തൂകുന്ന
സൂര്യകാന്തി പൂവിൽ തേൻകണം നുകരാനെത്തുന്ന കരിവണ്ടുകളും
ചെറു കാറ്റേറ്റു വീഴുന്ന കണിക്കൊന്ന മലരുകളും

കർണ്ണപുളകിതമാം കുയിലിന്റെ നാദവും
കുഞ്ഞിക്കുരുവികൾ തൻ കലപില ശബ്ദവും ഏറെയുണ്ട്
എനിക്കിനിയും പറയുവാൻ
ഒന്ന് എനിക്കുറപ്പാണ് എല്ലാം ഈശ്വരൻ തൻ ദാനം

 

ജിമിൽ നിസ ഷാജി
9 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത