എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം,രോഗപ്രതിരോധം


നമ്മൾ നമ്മുടെ നാടിനുവേണ്ടി ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് അതിൽ പെട്ടതാണ് പരിസ്ഥിതി സംരക്ഷണവും ശുചിത്വ വും. ശുചിത്വം പാലിക്കാനും രോഗപ്രതിരോധം കൈവരിക്കുന്നതും സംബന്ധിച്ചുള്ള ചില കാര്യങ്ങൾ ഞാൻ പറയാം. ആദ്യമായി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പറയാം. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ് .പരിസ്ഥിതിയെ നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം .പരിസ്ഥിതി പ്രകൃതിയാണ്. നമ്മുടെ പ്രകൃതി നമ്മുടെ അമ്മയാണ് .അമ്മ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് നൽകിയിരിക്കുന്നത്. എല്ലാം നമ്മൾ സ്വീകരിക്കുന്നുണ്ട് എന്നാൽ ചിലപ്പോൾ നമ്മൾ അമ്മയെ ദ്രോഹിക്കുന്നുമുണ്ട്. എങ്ങനെയെന്ന് അറിയാമോ ?മാലിന്യം വലിച്ചെറിഞ്ഞും പ്ലാസ്റ്റിക്കും കത്തിച്ചും. മണ്ണിടിച്ചിലും പ്രളയവും എല്ലാം ഉണ്ടാകുന്നത് മനുഷ്യരുടെ പ്രവൃത്തിമൂലം തന്നെയാണ് .എങ്ങനെ എന്നറിയുമോ ?പുഴയിലെ മണ്ണെടുത്ത് പാടങ്ങൾ നിരത്തിയും നാം പ്രകൃതിയെ ദ്രോഹിച്ചു.ഇതിനുള്ള പ്രതിവിധി ഞാൻ പറഞ്ഞുതരാം. നമ്മൾ വഴിയോരങ്ങളിലും വീടിൻറെ പരിസരത്തും എല്ലാം വൃക്ഷത്തൈകൾ നട്ടു വയ്ക്കണം. എന്തിനാണെന്ന് അറിയുമോ? വെള്ളപ്പൊക്കം വന്നാലും അതിനെ ചെറിയതോതിലെങ്കിലും വേരുകൾ തടഞ്ഞു വെക്കും. നമ്മൾ നമ്മുടെ വീടും പരിസരവും ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും വൃത്തിയാക്കണം. രണ്ടാമതായി ശുചിത്വത്തെ കുറിച്ച് പറയാം. ഈ കൊറോണ കാലത്ത് പ്രത്യേകിച്ചും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. നേരെ മറിച്ചാണ് സംഭവിക്കുന്നത് നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻ്റെ ഭാഗമാകുന്നു .അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ച തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക്.അതിൽ നിന്ന് മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിലെ ഭാഗമാക്കേണ്ടതീരുമാനം ചെറുപ്പകാലം മുതലേ പാലിക്കണം. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നാണല്ലോ ചൊല്ല്. ഞാൻ ചില ശുചിത്വ മര്യാദകൾ പറഞ്ഞുതരാം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക ,ഭക്ഷണത്തിനു മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക, വൃത്തിയായ വസ്ത്രം ധരിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാകുന്നു .നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, എന്നിവ വലിച്ചെറിയാതെ ഇരിക്കുക, വെള്ളം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടിത്തെളിക്കുക, ഇങ്ങനെ നമുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നതു തന്നെ അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. മൂന്നാമതായി രോഗപ്രതിരോധ ശേഷിയെകുറിച്ച് പറയാം. കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ് ശരീരത്തെ രോഗത്തിൽനിന്ന് പിടിച്ചുനിർത്തുന്ന നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി കൂട്ടുക എന്ന അതല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല. ഇന്നത്തെ കാലത്ത് കുട്ടികൾ ചെറുതായി മഴ നനഞ്ഞാലും വെയിൽ കൊണ്ടാലുംജലദോഷവും പനിയും ഒക്കെ വരാറുണ്ട്. ശരീരത്തിന് പ്രതിരോധശേഷി കുറയാതിരിക്കാൻ വേണ്ടി എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ചില കാര്യങ്ങൾ പറഞ്ഞു തരാം. കൈകൾ എപ്പോഴും വൃത്തിയായി വെക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരം വരെ കൈ കഴുകണം. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ടു നേരമെങ്കിലും കഴുകണം ഇങ്ങനെ ചെയ്താൽ അണുക്കളെ തടയാൻ കഴിയും. പിന്നീട് പ്രതിരോധശക്തി വർധിപ്പിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. അധികം കഴിക്കരുത് അത്യാവശ്യത്തിനു മാത്രം കഴിക്കണം .എന്നാൽ കൃത്യമായ ആഹാരക്രമീകരണം വേണം. വെളുത്തുള്ളി, ഇഞ്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് .അതുപോലെ തണ്ണിമത്തൻ ആപ്പിൾ മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതുന്നതിന് ആവശ്യമായ ആൻറി ഓക്സിഡൻറ് ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന സഹായകമായ ഭക്ഷണങ്ങളാണ് ഈ പറഞ്ഞ പഴങ്ങളും പച്ചക്കറികളും .ഇവയെക്കെ കഴിച്ചു നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്ന് ഞാൻ കരുതുന്നു



ഷിയാന ഷിയാസ്
6 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം