എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം ,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി,ശുചിത്വം ,രോഗപ്രതിരോധം


ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും എന്നത് നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. പക്ഷേ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ് .നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് .പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ ഉള്ളിടത്തോളം കാലം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല . വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം ,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ശുചിത്വമില്ലായ്മ പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നു. ജലദൗർലഭ്യം ഉള്ള പ്രദേശങ്ങളിലും മാലിന്യനിർമാർജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലും ശുചിത്വ പാലനം ബുദ്ധിമുട്ട് ആയിരിക്കാം. ശുചിത്വം നല്ല പരിശീലനത്തിനും ഉത്തരവാദിത്വ ബോധത്തോടെയും തെളിവാണെന്ന് നാം മനസ്സിലാക്കണം. ഓരോ വ്യക്തിയിലും അതുണ്ടായിരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് ഇതിന് ഗുണംചെയ്യും. തന്മാത്രകളും പ്രത്യേക ധർമ്മങ്ങൾ നിർവഹിക്കാൻ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളും അടങ്ങിയ ഒരു സങ്കീർണ്ണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ. നമ്മുടെ ത്വക്ക് പ്രധാനപ്പെട്ട ഒരു പ്രതിരോധ സംവിധാനം ആയി വർത്തിക്കുന്നു. ആർക്കും ഏത് സമയത്തും കീഴടക്കാവുന്ന മതിലുകളില്ലാത്ത തകർന്നു കിടക്കുന്ന ഒരു നഗരം പോലെയായിത്തീരുന്നു ശരീരം.അതിന് നമ്മുടെ പ്രതിരോധ ശക്തി കൂട്ടണം.കുട്ടികൾക്കുള്ള പോളിയോ കുത്തിവയ്പ് മുടങ്ങാതെ എടുക്കണം. പോഷകാഹാരങ്ങളും കഴിക്കണം. ഇതെല്ലാം രോഗപ്രതിരോധശക്തി കൂട്ടും.



മീനാക്ഷി ആർ
9 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം