എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/ഇതെൻറെ ഭാരതം ഇതെൻറെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതെന്റെ ഭാരതം ഇതെന്റെ കേരളം

ഓരോ ജീവിയിലും തൂണിലും തുരുമ്പിലും എന്നുവേണ്ട സകലയിടത്തും നിറഞ്ഞുനിൽക്കുന്ന ആ ശക്തിക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത മനുഷ്യൻറെ ചെയ്തികൾക്ക് മുന്നിൽ പവിത്രമായ ദേവാലയങ്ങൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. നിന്റ്റെ ഹൃദയത്തിലേക്ക് നോക്കു എന്ന് പറയാതെ പറയുന്നു. ഒരു ചെറു അണുവിനെ മുന്നിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്നും ലോകത്തിനു തന്നെ തെളിയിച്ചു കൊടുത്തിരിക്കുന്നു ഇതുപോലെ ഒരു ദുരവസ്ഥ ഇനി വരാനില്ല....... സാമ്പത്തിക സ്ഥിതിയിൽ ഉള്ള മനുഷ്യൻ ഒരു അസുഖം വരുമ്പോഴേക്കും വിദേശരാജ്യങ്ങളിൽ കൊണ്ടുപോയി തങ്ങളുടെ പ്രിയപ്പെട്ടവരെ ചികിത്സിക്കുമ്പോൾ പാവപ്പെട്ടവർ ജീവിതത്തിനു മുന്നിൽ പകച്ചു നിന്നു....... ഇപ്പോൾ ആർക്കും ആരെയും എവിടെയും കൊണ്ടുപോകേണ്ട പണവും മുടക്കേണ്ട എന്തുകൊണ്ടെന്നാൽ ഈ പറയുന്ന വിദേശരാജ്യങ്ങൾ ഈ ചെറു അണുവിന്റ മുന്നിൽ നെട്ടോട്ടമോടുകയാണ്. വിദേശരാജ്യങ്ങളിൽ ഈ ചെറിയ ആണു പിടിമുറുക്കുമ്പോൾ വികസ്വര രാജ്യം എന്നറിയപ്പെട്ടിരുന്ന നമ്മുടെ ഭാരതം ലോകത്തിൻറെ നെറുകയിലെ പൊൻതൂവലായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഭാരതമാതാവിന്റ ചാരെ ഒരു കൊച്ചു കുഞ്ഞിനെ പോലെ നമ്മുടെ കേരളം ലോക രാജ്യങ്ങൾക്ക് മാതൃകയായി ശോഭിക്കുന്നു. മഹാഭാരതം ഭരിച്ച പാണ്ഡവരുടെ സാരഥിയായ സാക്ഷാൽ കൃഷ്ണഭഗവാൻറെ നെറുകയിലെ മനോഹരമായ മയിൽപ്പീലിപോലെ...... അതിനു കാരണം നമ്മുടെ പൈതൃകം ഒന്നു മാത്രമാണ് നമ്മുടെ സംസ്കാരം ചിട്ടയോടുള്ള നമ്മുടെ ജീവിതം നമ്മുടെ പൂർവികർ നമുക്ക് ഉപദേശിച്ചു തന്നിട്ടുള്ള ചിട്ടയോടെയുള്ള ജീവിതരീതി കാലപ്രവാഹത്തിൽ നാമെല്ലാം വിസ്മരിച്ചു എങ്കിലും തെറ്റ് ചെയ്യുമ്പോൾ വടിയെടുത്ത് മര്യാദ പഠിപ്പിക്കുന്ന പെറ്റമ്മയെ പോലെ നമ്മുടെ കാവലാളുകൾ അതെ ഭാരതത്തെ നയിക്കുന്ന....... നമ്മുടെ കേരളത്തെ നയിക്കുന്ന..... ആ കാവലാളുകൾ അവരുടെ കയ്യിൽ നമ്മൾ സുരക്ഷിതരാണ്. ഭാരത ജനതയെ കേരളജനതയെ ഈ ഉള്ളംകൈയിൽ എന്നപോലെ അവർ പരിപാലിക്കും അവർ പറയുന്നത് അനുസരിക്കുക നല്ലൊരു നാളെക്കായി.......

ആര്യ രഞ്ജിത്
10A എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം, അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം