എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി/അക്ഷരവൃക്ഷം/പൊതുജനാരോഗ്യ കാഴ്ചപ്പാടിൻറെ അഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
പൊതുജനാരോഗ്യ കാഴ്ചപ്പാടിൻറെ അഭാവം
   ആരോഗ്യം വ്യക്തിയുടെ പ്രശ്നം മാത്രം ആണെന്നാണ് നമ്മളുടെ ധാരണ. ഒന്ന് ചിന്തിച്ചാൽ അതങ്ങനെയല്ല എന്ന് വ്യക്തമാവുകയും ചെയ്യും. എന്താണ് ആരോഗ്യം. അത്  രോഗം ഇല്ലാത്ത അവസ്ഥ മാത്രം അല്ല, ഒരു വ്യക്തിയുടെ പ്രായത്തിനു അനുസരിച്ചുള്ള ശാരീരികവും മാനസികവുമായ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു ജീവിക്കുന്ന അവസ്ഥ ആണത്. അല്ലെങ്കിൽ ശാരീരികവും മാനസികവുമായ സുസ്തുതി എന്ന് പറയാം. ഇതിൽ സമൂഹത്തിന് എന്താണ് കാര്യം? നോക്കൂ.. നമ്മുടെ നാട്ടിലെ പല രോഗങ്ങൾക്കും കാരണമാകുന്നത് ഒരു വ്യക്തിക്ക് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ കൊണ്ടല്ല. കൂട്ടായ പ്രവർത്തനങ്ങളിലൂടെ  മാത്രം നേടിയെടുക്കാവുന്ന ഒന്നാണ് സാമൂഹിക ആരോഗ്യം. ആരോഗ്യ പൂർണമായ ഒരു കാഴ്ചപ്പാടുള്ള സമൂഹം ഉണ്ടാകേണ്ടി ഇരിക്കുന്നു. സംഘടിതമായ യത്നങ്ങൾ നടപ്പാക്കാൻ ആവശ്യമായ സ്ഥാപനങ്ങൾ ഇതിനു വേണ്ടി വരും .
             പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോൾ മാത്രമാണ് ഈ ഒരു കാഴ്ചപ്പാട് പൊതുവേ കണ്ടുവരുന്നത്. എന്നാൽ സമൂഹത്തിൽ പൊതുവായി കാണുന്ന രോഗങ്ങൾ കണ്ടെത്താനും പരിഹാര മാർഗ്ഗങ്ങൾ തേടാനും നടപ്പാക്കാനും കൂടി ഈ ഒരു മനസ്ഥിതി ആവശ്യം അല്ലെ ? 
                                           രോഗ കാരണങ്ങൾ കണ്ടെത്തുകയാണല്ലോ അതിൽനിന്നു രക്ഷപെടാൻ ഉള്ള മാർഗം. ശുചിത്വം തന്നെയാണ് പ്രധാനം. കേരളീയർ വിദ്യാഭ്യാസം ഉള്ളവരാണ്. ഈ വിദ്യാഭ്യാസം നമ്മെ നയിച്ചത് വ്യക്തിയുടെ കാര്യങ്ങൾ നേടി എടുക്കുന്നതിനുള്ള മികവിലേക്കാണ്. അതുകൊണ്ട് തന്നെ ശുചിത്വത്തിന്റെ കാര്യത്തിൽ നാം വികസിത രാജ്യങ്ങൾക്കൊപ്പമാണ് എന്നാൽ പരിസര ശുചിത്വത്തിന്റെ  കാര്യത്തിലോ അത് പരമാവധി കുടുംബത്തിന്റെ കാര്യത്തിൽ ഒതുങ്ങുന്നു. വീട് വൃത്തിയാകുന്നതിൽ മലയാളി ശ്രദ്ധിക്കും. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ മതിലിനു അപ്പുറത്തായാൽ നാം സുരക്ഷിതരായിയെന്ന് എങ്ങനെയോ ധരിച്ചു വെച്ചിരിക്കുന്നു. രോഗാണുക്കൾക്ക് മതിലുകൾ ബാധകമല്ല എന്ന് പോലും വിദ്യാഭ്യാസമുള്ള നമുക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
            ഇപ്പോൾ കൊറോണ പോലെയുള്ള രോഗങ്ങൾ കേരളത്തെ വേട്ടയാടിയപ്പോഴാണ് ശുചിത്വത്തെക്കുറിച്ചു നാം അല്പം ഒന്ന് ചിന്തിക്കാൻ തുടങ്ങിയത്. ഇത്തരം കാര്യങ്ങൾ സാമൂഹികമായി തന്നെ നേരിടാൻ നമുക്ക് കഴിയണം.
ആഷ്‌ന പ്രശാന്ത്
9A എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം