എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്


{

മാപ്പ്      

ഞാൻ ,എന്നങ്കണത്തിൽ
ചെന്നെത്തിനോക്കിയ നിമിഷം കണ്ട
പൂമൊട്ടുകൾ,നക്ഷത്ര പ്രഭയാൽ
തുളുമ്പുന്ന നേരമെൻ നേത്രം വെറുതെ
നനഞ്ഞതിലെനിക്കാശ്‌ചര്യമില്ല.
അമ്മുമ്മച്ചുണ്ടുകൾ തൻ പാൽ
തൂകും പുഞ്ചിരിയും പിള്ള കളിയിൽ
മുഴുകുമ്പോൾ ... പിള്ളതൻ
കണ്ണിൽ തിളങ്ങുമാനക്ഷത്ര പ്രഭയുമ
ല്ലെനിക്കെന്നുമെന്നങ്കണത്തിൽ
വിരിയുമാപ്പൂപ്പുഞ്ചിരി .......കാറ്റൊന്നു
തലോടിയാൽ , മഴയൊന്നു
തൊട്ടാലെൻ നെഞ്ചം നുറുങ്ങും ......
അന്നെൻ പൂമൊട്ടുകളാ മരക്കൊമ്പിൽ
നിശ്ശബ്ദമായപ്പോൾ എൻ
കണ്ണുകൾ തീജ്വാല പോൽ ജ്വലിച്ചു -
മുഷ്ടി ചുരുട്ടി , കരയാൻ കഴിയില്ല ......
കരിഞ്ഞുണങ്ങി മണ്ണിൽ വീണ് മൺ
മറയേണ്ട ഇതളുകളല്ല ....
പെണ്ണെന്ന വർഗം -അത്
പാവയല്ല
അവളെന്നും അമ്മയായ് ചേച്ചിയായ് ,
അനുജത്തിയായ് മന്നിൽ
ചിരിയായ് നിറയും പൂവാണ് .....
പൂവാകണം
പെണ്ണെന്നു കേട്ടാൽ മുഖം
ചുളിക്കുമീ സമൂഹമേ ......
നിന്നെ ഞാൻ വെറുക്കുന്നു.

നീ , ചെറു നക്ഷത്രമായ്
ഇരുട്ടിൽ തിളങ്ങിയപ്പോൾ ,
അവർ , കപട വേഷം പകർന്നു നിന്റെ
വെൺമയാം വെളിച്ചത്തെ മറച്ചപ്പോൾ
ഞാൻ മൂകയായതിൽ ഖേദിക്കുന്നു ,
നിന്നോടു മാപ്പു യാചിക്കുന്നു ......

കീറി മുറിഞ്ഞ പുസ്തകത്താളുകളല്ല,
കരിഞ്ഞുണങ്ങിയ ലതയല്ല,
ക്ഷീണിതയായ ഇതളല്ല ......
ഇതളാവില്ല ... ആക്കില്ലയെന്നു നീ
സമ്മതം മൂളണം

നിൻ ആശകൾ ആശങ്കകൾ
ഒരു കരത്താൽ മുറുക്കിയമർത്തി
ഞെരുക്കി മുറിവേൽപ്പിക്കേണ്ടവയല്ല .....
മുഷ്ടി ചുരുട്ടി,ഒരു
വാശിയാലെഴുതുന്നു ...
അതിനെ സ്വതന്ത്രയാക്കൂ ....

അനുപമ എസ്
7E എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത