എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{

പരിസ്ഥിതി      

മണ്ണിന്റെ കളിപ്പാവകളാണ് നാമെല്ലാവരും . മണ്ണിൽ നിന്ന് ജനിച്ച്, മരിച്ച് മണ്ണിലേക്ക് തന്നെ പോവുന്നു. പ്ലാസ്റ്റിക്കും മറ്റ് അജൈവവസ്ഥക്കളും ദിനം പ്രതി വർധിച്ചു വരുന്ന ഈ അവസ്ഥയിൽ നാം തുടരുകയാണെങ്കിൽ മനുഷ്യന് ഇനി മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ അന്തിയുറങ്ങേണ്ടി വരും. ഈ വാചകം ഇപ്പോഴത്തെ ഘടത്തിൽ ഹാസ്യപരമായ ഒന്നാണെങ്കിലും , ഈ അവസ്ഥ നമ്മിൽ നിന്നും വിദൂരമല്ല. പരിസ്ഥിതിയെ പറ്റി വർണ്ണിക്കുന്നതിനായി പല കവികളും തങ്ങളുടെ തൂലികകളെ പടവാളാക്കി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നത്തെ പരിസ്ഥിതിയുടെ ദയനീയമായ അവസ്ഥ കണ്ട് ആ തൂലികകൾ നല കുനിക്കുന്നു. പല വിധത്തിലുള്ള പുഷ്പങ്ങളാൽ നിറഞ്ഞ് മാനത്തെ ചുബിച്ച് കൊണ്ട് നിൽക്കുന്ന മാമലകളെ നോക്കി രോമാഞ്ചം പൂണ്ടിരുന്നവരാണ് നാം . എന്നാൽ ഇന്ന് പലവിധത്തിലുള്ള , നിറത്തിലുള്ള മാലിന്യങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന കൂമ്പാരങ്ങളെ കണ്ട് നാം മൂക്കുപൊത്തുന്നു. ഇത്തരത്തിലുള്ള സ്ഥലങ്ങൾ ശ്വാനൻമാരുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നു. ഇത്തരത്തിലുള്ള മനുമടുപ്പിക്കുന്ന കാഴ്ചകൾ ഒട്ടനവധി ഉണ്ടെകിലും, ഇനിയും മാഞ്ഞു പോവാത്ത പച്ചതുരുത്തുകൾ നമുക്കാശ്വാസമേകുന്നു. കാലം കൊഴുഞ്ഞു പോയ നാനോടൊപ്പം വർധിച്ചു വരുന്ന ആഗോളതാപനം പരിസ്ഥിതിയുടെ അതം പതനത്തെയാണ് വിളിച്ചു വരുത്തുന്നത് . അതിനാൽ പരിസ്ഥിതിയുടെ സൗന്ദര്യത്തെ നമുക്ക് സംരക്ഷിക്കാം. വരുതലമുറക്കു വേണ്ടി വരുന്ന പരിസ്ഥിതി ദിനത്തിൽ നമുക്ക് ഒരു പുതിയ തീരുമാനമെടുക്കാം


"എന്നോടൊപ്പം വളരട്ടെ ഒരു മരം"

നോറ ജെയിംസ്
9c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം