എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/എൻെറ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ കേരളം
കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത് കേരവൃക്ഷങ്ങളുടെ നാട് എന്നാണല്ലോ.

കേര വൃക്ഷങ്ങ'ൾ നൃത്തമാടുന്ന കടൽതീരങ്ങ'ൾ,മനോഹരമായ കായൽപരപ്പ്, സസ്യശ്യാമളമായ മലയോരങ്ങ'ൾ, സുഗന്ധ ദ്രവ്യങ്ങൾ പരിമളം പരത്തുന്ന വനപ്രദേശങ്ങൾ, കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും, നീർച്ചാലുകളും...ഇവയെയെല്ലാം സംഗീതാൽമകമാക്കുന്ന പക്ഷിസമൂഹങ്ങ'ൾ, കാടുകളെയും, മലയോരങ്ങളെയും ഗംഭീരമാക്കുന്ന വന്യജീവിക'ൾ!.... കണ്ണിനും കാതിനും മാത്രമല്ല മനസ്സിനും കുളിർമയേകുന്ന ഈ കാഴ്ചകൾ ആരെയും ഇവിടേയ്ക്ക് മാടിവിളിക്കുന്നു! - കേരളം എന്റെ ജന്മനാടാണ്. എന്റെ പ്രിയപ്പെട്ട മാതൃഭൂമിയായ .ഇന്ത്യാമഹാരാജ്യത്തിന്റെ തെക്കുപടിഞ്ഞാറെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ഈ കൊച്ചുസംസ്ഥാനം പ്രകൃതി രമണീയവും സുന്ദരവുമായ ഒരു ഭൂപ്രദേശമാണ്. അതുകൊണ്ടുതന്നെയാണ് സസ്യശ്യാമള കോമളമായ ഈ നാടിനെ "God's own country' അഥവാ "ദൈവത്തിന്റെ സ്വന്തം നാട് എന്ന് സ്വദേശികളും വിദേശികളും ഒരുപോലെ വിശേഷിപ്പിക്കുന്നത്.ഇവിടെ ജനിച്ചുവളർന്ന എനിക്ക്വളരെയധികം സന്തോഷം പകർന്നു.നൽകുന്ന ഒരു സംജ്ഞയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നത്. ഇവിടെ വന്നു ജനിക്കാൻ ജഗദീശ'ൻ എന്നെ അനുഗ്രഹിച്ചതി'ൽ എനിക്ക് വളരെ അഭിമാനം തോന്നുന്നു.

അപർണ്ണ
5E എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം