എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/അമ്മയുടെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ ഒരു ദിവസം
ഇന്ന് പുലർച്ചെ എഴുന്നേറ്റു ഞാൻ നോക്കുമ്പോൾ എന്നെ കെട്ടിപ്പുണർന്ന് ഉറങ്ങാറുള്ള എന്റെ അമ്മയെ ഞാൻ അടുത്ത് കണ്ടില്ല അമ്മയുടെ ലോകമായ അടുക്കളയിൽ തട്ടലും മുട്ടലും കേട്ടില്ല. അമ്മയുടെ മുത്തേ എഴുന്നേറ്റു വന്നിട്ട് ആ ചായ എടുത്തു കുടിക്കു വാവേ എന്ന അമ്മയുടെ ഒച്ചയും കേട്ടില്ല. ഞാൻ അമ്മേ.... അമ്മേ...  എന്ന് ഒന്ന് രണ്ടു തവണ വിളിച്ചു കേട്ടില്ല. കിടക്കയിൽ കിടന്നു കൊണ്ട് അച്ഛനെയും വിളിച്ചു  "ങാ" എന്ന ശബ്ദം ഞാൻ കേട്ടെങ്കിലും ഒന്നും ചോദിച്ചില്ല. എഴുന്നേറ്റു ബാത്‌റൂമിൽ പോയി വന്നു അടുക്കളയിൽ നോക്കി. അടുക്കളയിൽ അമ്മ കെയറിയതിന്റെ ഒരു ലക്ഷണവുമില്ല ഇല്ല. പക്ഷെ ചായ ഇട്ടിട്ടുണ്ട്. അത് അച്ഛനാകും 
         അച്ഛാ....... അമ്മയെവിടെ എന്ന് ചോദിക്കും മുൻപ് അച്ഛൻ പറഞ്ഞു മോള് അമ്മയുടെ അടുത്തേക്ക് പോകണ്ട അമ്മ ക്വാറന്റൈനിൽ ആണെന്ന് "അയ്യോ അമ്മയ്ക്ക് എന്താ എന്ന് മനസ്സിൽ അങ്കലാപ്പായി. അച്ഛൻ വീണ്ടും വിളിച്ചു ചായ കുടിക്കാൻ പറഞ്ഞു ഞാൻ അടുക്കളയിൽ ചെന്ന് ഗ്ലാസിൽ ചായ പകർന്ന് കുടിക്കാൻ നോക്കി ചായക്ക് കടുപ്പവും മധുരവും ഇല്ല. ഞാൻ ചായ അവിടെ തന്നെ വെച്ചു. എനിക്ക് ചായ ഇടാൻ അറിയാം. ഞാൻ ചായയിടമെന്നു മനസ്സിൽ പറഞ്ഞു. അമ്മയെ നോക്കി മുകളിലത്തെ മുറിയിൽ പോകാൻ തുടങ്ങുമ്പോൾ അച്ഛൻ എന്നെ തടഞ്ഞു. പക്ഷെ എനിക്ക് എന്റെ അമ്മ അടുത്ത് വേണം. എനിക്ക് എല്ലാകാര്യത്തിനും അമ്മ കൂടെ ഉണ്ടാകണം മനസ്സു  കൊണ്ട് ഞാൻ ആകെ തളർന്നു. അമ്മക്ക് ആ രോഗം വരുമോ എന്ന് ഞാൻ ആകെ ഭയന്നു. ടീവിയിൽ വാർത്തകൾ നോക്കി കസ്സേരയിൽ തളർന്നിരുന്നു. എങ്കിലും ഞാൻ ഫോണിൽ അമ്മയോട് സംസാരിച്ചു മോളെ ഇന്നലെ ആ കടുത്ത വെയിലിൽ വീടിന്റ ടെറസ്സിൽ തുണിവിരിച്ചു വന്ന ഉടനെ അമ്മ കുറച്ചു തണുത്ത വെള്ളം കുടിച്ചു രാത്രി ചെറിയ  തൊണ്ട വേദനയും ചുമയും ഉണ്ടായി. അന്നേരം തന്നെ അച്ഛൻ അമ്മയെ ക്വാറന്റൈനിൽ ആക്കി കുറച്ചു ദിവസം നോക്കട്ടെ മോള് ടെൻഷൻ അടിക്കണ്ട മോള് ഭക്ഷണം ഉണ്ടാക്കാൻ അച്ഛനെ സഹായിക്കണം കേട്ടോ. എല്ലാം കേട്ട് കസേരയിൽ കുറെ നേരം വെറുതെ ഇരുന്നു. ഒരു ചായ പോലും ഉണ്ടാക്കാനറിയാത്ത ഞാനും അച്ഛനും ഭക്ഷണം ഉണ്ടാക്കുക എന്ന കാര്യം ചിന്തിച്ചപ്പോൾ തന്നെ തല പുകഞ്ഞു. എങ്കിലും ഞാനും അച്ഛനും ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കെയറി 

അച്ഛൻ ഓരോ കാര്യത്തിനും വിളി തുടങ്ങി. മോളെ കുക്കറിവിടെ വെള്ളം എന്തുമാത്രം ഒഴിക്കണം, അരി എവിടെയാണ് എത്ര തവണ കഴുകണം അരി എത്ര ഇടണം, ഒന്നും അച്ഛനും അറിയില്ല എനിക്കും അറിയില്ല. അച്ഛൻ തുരു തുരെ ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു. അമ്മയുടെ ആ സാമ്രാജ്യത്തിൽ ഞങ്ങൾ ആരും തന്നെ കടക്കാറില്ലാരുന്നു. അതിനാൽ ഓരോ സാധനങ്ങളും എവിടെയാണെന്ന് ഒരുപാട് തപ്പേണ്ടി വന്നു. പിന്നീട് ഫോണിൽ അമ്മയോട് ഓരോന്നു ചോദിച്ചു മനസ്സിലാക്കി ഞങ്ങൾ ചോറ് വെച്ചു പക്ഷെ അത് കഞ്ഞിയായി പോയ്‌. അതിനാൽ ചമ്മന്തി ഉണ്ടാക്കി ഞങ്ങൾ മൂന്നുപേരും കഴിച്ചു. അമ്മയെ ഒരുപാടറിയാനുള്ള ഒരു ദിവസമായിരുന്നു ഇന്ന്

       അമ്മയുടെ കഷ്ടപ്പാട് നേരം പുലരും മുതൽ പാതിരാ വരെയുള്ള പണി. ഭക്ഷണം പാകപെടുത്തൽ അലക്ക് അടിച്ചു വാരി തുടക്കുക. ഞങ്ങളുട ഓരോരുത്തരുടേയു കാര്യത്തിലുള്ള അമ്മയുടെ ശ്രെദ്ധ. ഇതിനൊന്നും ഞങ്ങൾ വലിയ സ്ഥാനം നൽകിയിരുന്നില്ല ഒന്നിനും അമ്മ ഞങ്ങൾക്കൊരു കുറവും വരുത്തിയിരുന്നില്ല. ഇന്ന് ഞാൻ മനസ്സിലാക്കി എന്റെ ഏറ്റവും വലിയ കുറവ് അമ്മ അടുത്തില്ലാത്തതാണ്. എന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയോട് തല്ലുപിടിച്ചതിനു പിണങ്ങിയതിന് വഴക്കിട്ടതിനു ദേഷ്യപ്പെട്ടതിനു ഒക്കെ അമ്മയോട് ക്ഷമ ചോദിച്ചു മനസ്സിൽ. ഞാൻ മനസ്സാൽ ഒരു ശബതമെടുത്തു. എന്തിനും ഏതിനും അമ്മയുടെ കൂടെ ഞാൻ ഉണ്ടാകുമെന്ന് നിറഞ്ഞൊഴുകിയ കണ്ണുകൾ പുറം കൈയ് കൊണ്ട് തുടച്ച് അമ്മയെ വിളിക്കാൻ ഞാൻ ഫോൺ കയ്യിലെടുത്തു 
ആദിത്യ ഉദയൻ
9F എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ